Malayalam
ഞാനും അച്ഛനും അമ്മയും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്; ചില കമന്റുകള്‍ കാണുമ്ബോള്‍ അമ്മയ്ക്ക് പിടിച്ച നിൽക്കാൻ കഴിയില്ല
ഞാനും അച്ഛനും അമ്മയും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്; ചില കമന്റുകള്‍ കാണുമ്ബോള്‍ അമ്മയ്ക്ക് പിടിച്ച നിൽക്കാൻ കഴിയില്ല
ബാലതാരമായി സിനിമയില്‍ തിളങ്ങിയ ഒട്ടുമിക്ക താരങ്ങളും ഇന്ന് മലയാള സിനിമയിൽ നായിക എന്ന പദവിയിലേക്ക് എത്തുകയാണ്
ബേബി നയന്‍താരയിൽ നിന്ന് നയന്‍താര ചക്രവര്‍ത്തിയിലേക് എത്തി നിൽക്കുകയാണ് താരം. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാക്കുമ്ബോള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും അതില്‍ തനിക്ക് വരുന്ന സന്ദേശങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് നയന്‍താര
നയന്‍താരയുടെ വാക്കുകള്‍
‘ഞാനും അച്ഛനും അമ്മയും ചേര്‍ന്നാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോ ഷൂട്ടിനു താഴെയും നല്ലതും ചീത്തയുമായ കമന്റുകള്‍ വരാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാലോ. അമ്മയ്ക്കൊക്കെ ചില കമന്റുകള്‍ കാണുമ്ബോള്‍ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്തു കളയാറുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറില്ല.
ഇനി ബാധിക്കുകയുമില്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കില്‍ ഡിലീറ്റ് ചെയ്യുമന്നേയുള്ളൂ. അല്ലാതെ അവരുടെ കാഴ്ചപാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാല്‍ അങ്ങനെ തന്നെ ആയിക്കോട്ടെ’. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര ചക്രവര്‍ത്തി പറയുന്നു.
