Connect with us

മകന്റെ സർപ്രൈസ് കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ!

Malayalam

മകന്റെ സർപ്രൈസ് കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ!

മകന്റെ സർപ്രൈസ് കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ.വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നില്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.മാത്രമല്ല തന്റെ പുതിയ പുതിയ വിശേഷങ്ങൾ താരം മറക്കാതെ ആരാധകർക്ക് പങ്കുവെക്കാറുമുണ്ട്.ഇപ്പോളിതാ മകൻ സായ് നൽകിയ പിറന്നാൾ സർപ്രൈസ് കണ്ട് ഞെട്ടിയിരിക്കുകയാണ് നവ്യ.താരം തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.സംഭവം ഇങ്ങനെയാണ്..

മകൻ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാൻ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായർ. എന്നാൽ പഠിത്തത്തിനിടയിൽ ഇടയ്ക്കിടെ മകൻ അസാധാരണമായി മുകളിലത്തെ നിലയിലേക്ക് പോകുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു. അത് നവ്യയെ തീർത്തും അസ്വസ്ഥയാക്കി.

രാത്രി എട്ട് മണി വരെ തീർത്തും സാധാരണമായി തോന്നിയ ദിവസത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അരങ്ങേറിയത്. മുകളിലത്തെ നിലയിൽ അത്രയും നേരം മകൻ ഓടിക്കയറിയതും അതിനായിരുന്നു.
മുകളിൽ ഒരു പിറന്നാൾ ആഘോഷത്തിനുള്ള അലങ്കാര പണികൾ നടക്കുകയായിരുന്നു. പിറന്നാൾ നക്ഷത്രം വരുന്ന ദിവസം, തീർത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സർപ്രൈസ് വരികയായിരുന്നു.
നവ്യയുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയും എത്തിയതും മകൾ അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ചുക്കാൻ പിടിച്ച മകൻ അപ്പോൾ സന്തോഷിക്കുകയായിരുന്നു.

navya’s surprise party from her son sai

Continue Reading
You may also like...

More in Malayalam

Trending

Recent

To Top