Malayalam
സണ്ണിലിയോണാണ് ഗാനരംഗത്ത് ചുവടുവെക്കാനെന്നറിഞ്ഞപ്പോൾ മമ്മൂക്ക ഒരു നിർദേശം മുന്നോട്ട് വെച്ചു!
സണ്ണിലിയോണാണ് ഗാനരംഗത്ത് ചുവടുവെക്കാനെന്നറിഞ്ഞപ്പോൾ മമ്മൂക്ക ഒരു നിർദേശം മുന്നോട്ട് വെച്ചു!
By
മലയാള സിനിമയിൽ ഈ അടുത്ത് വൻ ഹിറ്റ് ആയി തീർന്ന പാട്ടായിരുന്നു മെഗാസ്റ്റാർ മമ്മുട്ടിയും ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണും ചേർന്നഭിനയിച്ച മധുരരാജായിലെ മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം.വളരെ ഏറെ ആരാധകരാണ് ഗാനത്തിനുണ്ടായിരുന്നത്.മലയാള സിനിമയിൽ ഏറെ സണ്ണി ലിയോൺ ആരാധകരാണുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കും സിനിമകൾക്കും ഒക്കെ തന്നെ ഏറെ ആരധകരാണുള്ളത്.കൂടാതെ മലയാള സിനിമയിൽ സണ്ണി ലിയോൺ ആദ്യമായാണ് അഭിനയിക്കുന്നത്.ആ മനോഹരമായ ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിത്താരയാണ് ആലപിച്ചത്.
ഇപ്പോഴിതാ ആ ഗാനത്തെ കുറിച്ച് പറയുകയാണ് ഗോപി സുന്ദർ.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന മലയാള ചിത്രം പ്രേഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രംകൂടിയായിരുന്നു മധുരരാജ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിലടക്കം വെെറലായിരുന്നു.
ഇപ്പോൾ ചിത്രത്തിലെ ഗാനത്തിനു പിന്നിലെ മ്യൂസിക്കിനെ കുറിച്ച് മനസുതുറക്കുകയാണ് ഗോപി സുന്ദർ.ചിത്രത്തിൽ സണ്ണിലിയോണാണ് ഗാനരംഗത്തിന് ചുവടുവയ്ക്കുന്നതറിഞ്ഞപ്പോൾ നല്ലൊരു പാട്ടായിരിക്കണമെന്ന് മനസിലുണ്ടായിരുന്നെന്ന് ഗോപി സുന്ദർ പറഞ്ഞു. മ്യൂസിക്കൽ വാല്യു ഉണ്ടായിരിക്കണമെന്നുമായിരുന്നു ഗോപി സുന്ദറിന്റെ ആഗ്രഹം. പാട്ടിനെ കുറിച്ച് മമ്മൂട്ടിയോട് അഭിപ്രായം ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
“ഞാൻ മ്യൂസിക് കമ്പോസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പടത്തിന്റെ ഡയറക്ടർ ഒരു വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് വരുന്നത്. വീഡിയോയിൽ മമ്മൂക്കയായിരുന്നു. അപ്പോഴാണ് അദ്ദേഹം ചിത്രത്തിന് വേണ്ടിയുള്ള പാട്ടൊന്ന് പാടാൻ മമ്മൂക്ക ആവശ്യപ്പെട്ടത്. ആദ്യം ഞാൻ പാടിയപ്പോൾ അദ്ദേഹം “ഒരു കട്ട കൂട്ടി” പിടിച്ചോ എന്ന് പറഞ്ഞു. വീണ്ടും പാടിയപ്പോൾ ഓക്കെയാണെന്നും അടിപൊളിയാണെന്നും പറഞ്ഞു.
മമ്മൂക്ക അങ്ങനൊരു നിർദേശം മുന്നോട്ട് വച്ചപ്പോൾ പാട്ട് കുറച്ചുകൂടി പെർഫക്ട് ആയി. ആ സമയത്ത് മമ്മൂക്കയുടെ സജക്ഷൻ ഒരു നിമിത്താമായിരുന്നെന്നും ഗോപി സുന്ദർ പറഞ്ഞു.വൈശാഖ് ആണ് മധുരരാജ സംവിധാനം ചെയ്‍തത്. ഉദയ് കൃഷ്‍ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. 2010ൽ പ്രദർശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാർ തുടങ്ങിയവർ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റർ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത്.
gopi sunder talk about sunny leone mammootty