Malayalam
അന്ന് മകൻ, ഇന്ന് സഹോദരൻ;നവ്യ ഭാഗ്യവതിയാണ്!
അന്ന് മകൻ, ഇന്ന് സഹോദരൻ;നവ്യ ഭാഗ്യവതിയാണ്!
By
കുറച്ചു ദിവസം മുൻപ് തന്റെ മകൻ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നടത്തിയതിന്റെ വീഡിയോ നടി നവ്യ നായർ പങ്കുവെച്ചിരുന്നു.തന്റെ ഇൻസ്റാഗ്രാമിലായിരുന്നു നവ്യ വീഡിയോ പങ്കുവെച്ചത്.അന്ന് മകൻ സായ് സർപ്രൈസ് നൽകിയെങ്കിൽ ഇപ്പോളിതാ ജനന തിയ്യതിയും ആഘോഷമാക്കിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നവ്യ.ഈവെട്ടം സർപ്രൈസ് നൽകിയത് സഹോദരനാണ്. അച്ഛനമ്മമാര്‍ക്കും സഹോദരനും മകനുമൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ജന്മദിനാഘോഷങ്ങളില്‍ ഒന്ന്. എന്‍റെ നക്ഷത്രം അനുസരിച്ചുള്ള പിറന്നാളാഘോഷവും, ജനനതിയ്യതി വച്ചുള്ള പിറന്നാളാഘോഷവും പോലെ ഇനിയും ഏറെ സര്‍പ്രൈസുകള്‍ നിറഞ്ഞ ഒരു വര്‍ഷം നല്‍കണമേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്ന ക്യാപ്ഷനോടെയാണ് സഹോദരന്‍ കണ്ണന്‍ സര്‍പ്രൈസായി ഒരുക്കിയ കേക്ക് മുറിക്കുന്നതിന്‍റെ വീഡിയോ താരം പങ്കുവച്ചത്.
കേക്ക് നല്‍കുക മാത്രമല്ല ദുബായിയില്‍ നിന്ന് അപ്രതീക്ഷിതമായി നാട്ടില്‍ എത്തിച്ചേര്‍ന്ന് തനിക്ക് മറ്റൊരു സര്‍പ്രൈസും കണ്ണന്‍ നല്‍കിയെന്നും നവ്യ പറയുന്നു.
നേരത്തെ നവ്യയുടെ ജന്മനക്ഷത്രത്തിന്‍റെ അന്ന് മകന്‍ സായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വീട്ടില്‍ ചെറിയൊരു കേക്ക് കട്ടിംഗ് പാര്‍ട്ടി ഒരുക്കാന്‍ ഉത്സാഹത്തോടെ ശ്രമം നടത്തിയാണ് സായ് അമ്മയെ സന്തോഷിപ്പിച്ചത്.
navya nair’s birthday celebration
