തിരിച്ചെത്തിയതിൽ സന്തോഷം ! – നവ്യ നായരുടെ സൂംബ ഡാൻസ് കാണാം !
By
മലയാള സിനിമയിൽ നാടൻ സൗന്ദര്യവുമായി കടന്നു വന്ന നടിയാണ് നവ്യ നായർ . ഇഷ്ടത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച നവ്യയെ നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെയാണ് എല്ലാവര്ക്കും ഏറെ ഇഷ്ടം . മലയാള സിനിമയിൽ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും അഭിനയിച്ച നവ്യ നായർ , തമിഴിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിന്ന നവ്യ പിന്നീട് നൃത്ത വേദികളിലൂടെയാണ് തിരികെയെത്തിയത്.
രണ്ടാം വരവിൽ നവ്യ ഞെട്ടിച്ചത് അവിശ്വസനീയമായ മെയ്ക്ക് ഓവറിലൂടെയാണ് . സ്ത്രീകളിലെ മമ്മൂട്ടി എന്ന് പോലും നവ്യ നായരേ വിശേഷിപ്പിച്ചു. നൃത്തം ഹൃദയത്തോട് ചേർത്ത് വച്ച നവ്യ ഇപ്പോൾ ഞെട്ടിപ്പിക്കുന്നത് സൂംബ ഡാൻസിലൂടെയാണ് .
അസാധ്യ മേയ് വഴക്കത്തോടെ സൂംബ ചെയ്യുന്ന നവ്യ നായർ , പഴയ കുച്ചിപ്പുടിയും ഭരതനാട്യവും ചെയ്ത കലാതിലകം ആണെന്ന് പറയുകയേ ഇല്ല. ഏതോ പുതുമുഖ നടിയെന്നെ പറയാൻ സാധിക്കു . അഭിനയത്തിലേക്ക് എത്തിയില്ലെങ്കിലും ടെലിവിഷനിലടക്കംവിവിധ മേഖലകളില്‍ നവ്യയുടെ സാന്നിധ്യമുണ്ട്. നടിയുടെ തിരിച്ച് വരവില്‍ ആരാധകരെ സ്വാധീനിച്ചത് നവ്യ നായരുടെ പുതിയ ലുക്കായിരുന്നു. നാടന്‍ പെണ്‍കുട്ടിയായിരുന്ന നവ്യയെ ലേശം മോഡേണ്‍ ലുക്കില്‍ കാണേണ്ട അവസ്ഥയാണിപ്പോള്‍. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.
വിവാഹത്തിനും പ്രസവത്തിനും ശേഷം തടിച്ചുരുണ്ട ലുക്കായിരുന്നു നവ്യ നായര്‍ക്ക്. എന്നാല്‍ അതില്‍ നിന്നും അതിശയിപ്പിക്കുന്ന മേക്കോവര്‍ നടി നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന പുതിയ ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും മറ്റ് നടിമാരെ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് കാത്ത് സൂക്ഷിച്ചിരിക്കുകയാണ് നവ്യ.
navya nair zoomba dance
