Connect with us

സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു നവ്യ നായര്‍

News

സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു നവ്യ നായര്‍

സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നവ്യാ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിത്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ, ഒരു ടെലിവിഷന്‍ പരുപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. തനിക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും പറഞ്ഞ് കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുന്നുണ്ട്.

ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യ സന്ധതയെ കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

നവ്യയുടെ വാക്കുകള്‍ കേട്ട് നിന്ന മുകേഷ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’. മുകേഷിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. മുകേഷ് നവ്യയെ ട്രോളുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

More in News

Trending

Recent

To Top