Actress
എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്; പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് രഞ്ജിനി ഹരിദാസ്
എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്; പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു.
വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു.
സ്‌റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.
ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് അവര്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ പറഞ്ഞു. ശരത്തുമായി പ്രണയത്തിലായതിന് ശേഷം തുടക്കത്തില്‍ അങ്ങനെയൊക്കെയായിരുന്നുവെന്നും.
തന്റെ തന്നെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്തെന്നും രഞ്ജിനി പറയുന്നു. പൊതുവെ മസ്‌ക്യുലിന്‍ സ്വഭാവം ആയതിന് കാരണം ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടിയതാണെന്നും അത് തന്റെ ജനറ്റിക് പ്രശ്‌നമാണെന്നുമാണ് രഞ്ജിനി പറയുന്നത്. ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും.
പൊതുവെ അല്പം മാസ്‌ക്യുലിന്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്റെ ടെസ്‌റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്‌സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും. അവര്‍ കൂട്ടിച്ചേര്‍ത്തു.