Connect with us

ആളും ആരവും ഒഴിഞ്ഞ്, ആരും ഇല്ലാത്ത ഒരു ദിവസം വന്നാലും അന്ന് എനിക്ക് ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നുള്ളത് കൊണ്ടാണ് ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നത്; നവ്യ നായർ

Actress

ആളും ആരവും ഒഴിഞ്ഞ്, ആരും ഇല്ലാത്ത ഒരു ദിവസം വന്നാലും അന്ന് എനിക്ക് ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നുള്ളത് കൊണ്ടാണ് ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നത്; നവ്യ നായർ

ആളും ആരവും ഒഴിഞ്ഞ്, ആരും ഇല്ലാത്ത ഒരു ദിവസം വന്നാലും അന്ന് എനിക്ക് ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നുള്ളത് കൊണ്ടാണ് ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നത്; നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.

ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ് താരം.

ഇപ്പോഴിതാ നവ്യ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. താൻ എങ്ങനെയാണ് ഒറ്റപ്പെടലിനെ മറികടക്കുന്നത് എന്ന് പറയുകയാണ് താരം. അടുത്തിടെ എന്റെ മനസ്സിനെ വേദനപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ സംഭവം നിങ്ങൾക്ക് ഒരുപാട് പേർക്ക് ബന്ധപ്പെടുത്താൻ പറ്റുമായിരിക്കും. ഒരു ദിവസം എന്റെ അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നു.

അദ്ദേഹത്തിന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എന്റെ അച്ഛനെക്കാളും പ്രായം ചെന്ന അങ്കിൾ ആണ് വിളിച്ചത്. അമ്മയെ വിളിക്കുമ്പോൾ നവ്യാ നായരുടെ നമ്പർ ആണോ എന്ന് ചോദിച്ചാണ് വിളിച്ചത്. അതെ, നവ്യയുടെ അമ്മയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞു. അദ്ദേഹത്തിന് പ്രായം ഉള്ളത് കൊണ്ടാവും നവ്യയോട് സംസാരിക്കുന്നത് എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

ഒരു ദിവസം അമ്മയോട് അദ്ദേഹം സംസാരിക്കുന്ന ഓഡിയോ ഞങ്ങൾ കേട്ടു. അദ്ദേഹത്തിന് വളരെ നല്ല നിലയിൽ ജോലി ചെയ്ത് ഭാര്യയും മക്കളും ഉള്ള ആളാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയി. മക്കളൊക്കെ നല്ല നിലയിലാണ്. ആ മക്കൾ ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് പെൻഷനുണ്ട്. അദ്ദേഹത്തെ നോക്കാൻ വീട്ടിൽ ഒരാളും ഉണ്ട്.

അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ഗാന്ധിഭവനിലേക്ക് പോകണം. എനിക്ക് സംസാരിക്കാൻ ആൾക്കാരുള്ള സ്ഥലത്തേയ്ക്ക് പോകണം. എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലാണ് ജീവിതത്തിൽ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറയുന്ന ആ വാക്കുകൾ കേട്ടുകൊണ്ടിരുന്നാൽ നമ്മൾ കരഞ്ഞുപോകുമെന്നാണ് നവ്യ പറയുന്നത്.

തുടർന്ന് താൻ എങ്ങനെയാണ് ജീവിതത്തിലെ ഏകാന്തതയെ മറികടുക്കുന്നുവെന്നും നവ്യ പറയുന്നു. സോളോ ട്രിപ്പിലൂടെ ഒറ്റയ്ക്കായാലും ജീവിക്കാൻ താൻ സ്വയം പാകപ്പെടുത്തുകയാണെന്ന് നവ്യ പറയുന്നു. ആളും ആരവും ഒഴിഞ്ഞ്, ആരും ഇല്ലാത്ത ഒരു ദിവസം വന്നാലും അന്ന് എനിക്ക് ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നുള്ളത് കൊണ്ടാണ് താൻ ഒറ്റയ്ക്ക് യാത്രകൾ പോകുന്നത്. കുട്ടിയായിരിക്കുമ്പോൾ ഷൂട്ടിം​ഗിന് അച്ഛനും അമ്മയും ഒപ്പം വരും.

അസിസ്റ്റന്റ്സും ഡ്രൈവറും ഉണ്ടാകും നമ്മുടെ ചുറ്റും നമ്മുടെ കാര്യങ്ങൾ നോക്കാൻ ഒരുപാട് പേരുണ്ടാകും. എല്ലാ ആവശ്യത്തിനും ആൾക്കാരുണ്ടാകും. വിവാഹം എന്ന് പറയുന്നത് വലിയ ഷിഫ്റ്റായിരുന്നു എനിക്ക്. ഞാനും ചേട്ടനും മാത്രമുള്ള വീട്, വീട്ടുജോലിക്ക് ആളുകൾ ഉണ്ടായിരുന്നു. എന്നാലും നമ്മൾ അനുഭവിക്കുന്ന ഒരു ഒറ്റപ്പെടലുണ്ട്.

ഇത്രയും ആളും ആരവും ഉള്ള ഫീൽഡിൽ നിന്ന് ഒട്ടും അറിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. ഇം​ഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പറ്റും. എന്നിട്ടും ഞാൻ‌ ഒറ്റപ്പെട്ടു. ഒറ്റപ്പെടൽ എല്ലാ പ്രായത്തിലും എല്ലാവർക്കും ഉണ്ടാവും. കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിലാണ്. ഇവിടെ വന്നതിന് ശേഷം ഒറ്റപ്പെടൽ ഇല്ല എന്നുമാണ് നവ്യ പറയുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. ജാനകി ജാനേ ആയിരുന്നു നവ്യയുടേതായി പുറത്തെത്തിയ ചിത്രം. വരാഹം ആണ് നവ്യയുടെ പുതിയ സിനിമ. ഈ വർഷം നടിയുടെ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

More in Actress

Trending