Actress
അച്ഛനും മകനുമൊപ്പമെത്തി ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് ആരാധകർ
അച്ഛനും മകനുമൊപ്പമെത്തി ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് ആരാധകർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്ക് വെച്ച് സിനിമാലോകത്ത് നിന്നും നവ്യ ഇടവേളയെടുത്തിരുന്നു. എന്നാൽ നല്ലൊരു തിരിച്ചു വരവാണ് നടി നടത്തിയത്. ശേഷം സീൻ ഒന്ന് നമ്മുടെ വീട് ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തിയത്.
പിന്നീട് ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും നവ്യ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. പിന്നീട് ജാനകി ജാനേ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഇതിനിടെ നവ്യയുടെ വ്യക്തി ജീവിതവും ചർച്ചയായി മാറിയിരുന്നു.
നവ്യയ്ക്കൊപ്പം എവിടെയും ഭർത്താവ് സന്തോഷ് മേനോനെ കാണാത്തത് ആണ് ആരാധകരിൽ സംശയങ്ങൾ ഉയരാൻ കാരണം ആയത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇവന്റുകളിലോ നവ്യയ്ക്കൊപ്പം ഭർത്താവ് എത്താറില്ല. ഇപ്പോഴിതാ പുതിയ കാർ വാങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നവ്യ. ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യയുടെ പുതിയ കാർ. 1.7 കോടിയോളം മുടക്കിയാണ് നവ്യ ഈ കാർ വാങ്ങിയത്. നവ്യയുടെ മകനും പിതാവും ഒപ്പമുണ്ടെങ്കിലും ഭർത്താവ് കൂടെയുണ്ടായിരുന്നില്ല.
ഇതേക്കുറിച്ച് കമന്റ് ബോക്സിൽ നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയിരുന്നത്. അമ്മയ്ക്ക് വയറു വേദന കാരണം കാർ വാങ്ങുമ്പോൾ ഒപ്പം വരാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് നവ്യ വീഡിയോയിൽ പറയുന്നുണ്ട്. ഭർത്താവ് വരാത്തതിൽ വിഷമം ഇല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. ഭർത്താവ് എവിടെയെന്ന് ചോദ്യങ്ങൾ ഉണ്ട്. ആർക്കെങ്കിലും വ്യക്തമാക്കാമോ? നവ്യ ഇപ്പോൾ സിംഗിൾ മദർ ആണോ. വേർപിരിയൽ പരസ്യമാക്കിയിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം.
സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് നാളായി വരുന്നുണ്ട്. എന്നാൽ നവ്യ ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. വലിയ കുഴപ്പമൊന്നുമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നെന്നാണ് മുമ്പ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞത്. അതേസമയം വിവാഹ ജീവിതം തന്റെ കരിയറിനെയും സ്വപ്നങ്ങളെയും ബാധിച്ചതിനെക്കുറിച്ച് നവ്യ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകന്റെ കാര്യം പറഞ്ഞ് ഭർത്താവ് അനുവദിച്ചില്ല. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
2010ൽ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോൻ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായർ.
