Actress
നിങ്ങളുടെ ചികിത്സാ രീതി കൊണ്ട് മരണപ്പെട്ടാൽ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ?; സാമന്തയ്ക്കെതിരെ വിഷ്ണു വിശാലിന്റെ ഭാര്യ ജ്വാല ഗുട്ട
നിങ്ങളുടെ ചികിത്സാ രീതി കൊണ്ട് മരണപ്പെട്ടാൽ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ?; സാമന്തയ്ക്കെതിരെ വിഷ്ണു വിശാലിന്റെ ഭാര്യ ജ്വാല ഗുട്ട
നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. അടുത്ത കാലത്തായി നടി പോഡ്കാസ്റ്റും ആരംഭിച്ചിരുന്നു. ഇതിന്റെ വീഡിയോകളുമായി താരം എത്താറുണ്ട്. ഇടയ്ക്കിടെ നടിയുടെ പോഡ്കാസ്റ്റുകൾ വിവദങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ സാമന്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റൺ താരവുമായ ജ്വാല ഗുട്ട.
അടുത്തിടെ വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന് സാമന്ത പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. പിന്നാലെയാണ് ജ്വാലയുടെ വിമർശനം.
തന്നെ പിന്തുടരുന്ന വലിയൊരു സംഘത്തോട് ചികിത്സ നിർദേശിക്കുന്ന സെബ്രിറ്റിയോട് ഞാൻ ഒരേയൊരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു..സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി.
എന്നാൽ… താങ്കൾ നിർദ്ദേശിച്ച ചികിത്സാരീതി ഫലം കാണാതെ ആർക്കെങ്കിലും അത് മരണ കാരണമാവുകയാണെങ്കിലോ? നിങ്ങൾ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?, അതിനും തയ്യാറാണോ അതോ നിങ്ങൾ ടാഗ് ചെയ്ത ഡോക്ടർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?’ എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്.
അതേസമയം, സാമന്തയുടെ വാദത്തെ വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്‌സ് നേരത്തെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം സാമന്തയെ ജയിലിൽ അടക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത് തനിക്ക് ഫലം ചെയ്ത ചികിത്സാരീതിയാണെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തു പോയി എന്നുമായിരുന്നു നടിയുടെ മറുപടി.
അതേസമയം, കുറച്ച്ന ദിവസങ്ങൾക്ക് മുമ്പും നടിയുടെ പോഡ്കാസ്ററിനെതിരെ വിമർശനം ഉയർന്നിരുന്നു. തന്റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് താരം പറഞ്ഞിരുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നടി മുൻപ് അനാരോഗ്യകരമായ ഭക്ഷണ – പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നാണ് വിമർശകർ പറയുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ടതും മറുപടിയുമായി സാമന്ത തന്നെ രംഗത്തെത്തി.എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. എന്നാലിപ്പോൾ ഇത്തരം ബ്രാൻഡുകളെ പ്രമോട്ട് ചെയ്യുന്നത് ഞാൻ നിർത്തി. പറയുന്നത് പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു നടി കുറിച്ചിരുന്നത്.