Connect with us

” ചെയ്തത് വലിയ തെറ്റായി പോയി ” – താൻ ചെയ്ത ദ്രോഹത്തെപ്പറ്റി നവ്യ നായർ

Malayalam Breaking News

” ചെയ്തത് വലിയ തെറ്റായി പോയി ” – താൻ ചെയ്ത ദ്രോഹത്തെപ്പറ്റി നവ്യ നായർ

” ചെയ്തത് വലിയ തെറ്റായി പോയി ” – താൻ ചെയ്ത ദ്രോഹത്തെപ്പറ്റി നവ്യ നായർ

” ചെയ്തത് വലിയ തെറ്റായി പോയി ” – താൻ ചെയ്ത ദ്രോഹത്തെപ്പറ്റി നവ്യ നായർ

ശാലീനതയും തനത് അഭിനയ ശൈലിയും കൊണ്ട് മനസ് കീഴടക്കിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയെ ഓർക്കാത്ത ഒരു മലയാളി പ്രേക്ഷകരുമുണ്ടാകില്ല. വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നവ്യ നായർ. പക്ഷെ നൃത്ത പരിപാടികളിൽ സജീവമാണ് താരം.കുട്ടിക്കാലത്ത് സ്വന്തം സഹോദരന്റെ ഉപദ്രവം സഹിക്കവയ്യാതെ അവനെ കൊല്ലാനായി തീരുമാനിച്ച സ്വന്തം ബാല്യകാല കഥ തുറന്നു പറഞ്ഞു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നവ്യ.

‘തനിക്ക് ഏഴു വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു സംഭവം, അനിയന്റെ ദേഹോപദ്രവം താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു, മുടിയിലൊക്കെ കുത്തിപ്പിടിച്ച്‌ അവന്‍ ഉപദ്രവിക്കും. ഞാന്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയൊക്കെ കാണിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും പിന്നീട് അതൊക്കെ ഏല്‍ക്കാതെയായി. ഒരു ദിവസം അവന്‍ എന്റെ കണക്ക് നോട്ട്ബുക്ക് വലിച്ചു കീറി, ആരും വീട്ടില്‍ ഇല്ലാതിരുന്ന സമയമായത് കൊണ്ട് എന്നിലെ ഏഴ് വയസ്സുകാരി ഒരു തീരുമാനമെടുത്തു.

അവനെ ഇല്ലാതാക്കണം, അങ്ങനെ ഞാന്‍ അരമതിലില്‍ ഇരുന്ന അവനെ ഒറ്റയടിക്ക് താഴെയിട്ടു, അവന്‍ നിലത്തു വീണു രക്തമൊക്കെ വന്നതോടെ ഞാനും ആകെ പേടിച്ചു, ഞങ്ങളെ നോക്കുന്ന ആയ ഇത് കണ്ടതോടെ എലിവിഷമെടുത്ത് കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഭാഗ്യത്തിന് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല, ഞങ്ങളെ ആയയെ ഏല്‍പ്പിച്ചിട്ടാണ് അമ്മയും അച്ഛനും ജോലിക്ക് പോകുന്നത്, കുഞ്ഞു മരിച്ചു പോയെന്ന പരിഭ്രമത്തോടെയാണ് അവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അതിനെക്കുറിച്ച്‌ ഓര്‍ത്ത്‌ എപ്പോഴും സങ്കടപ്പെടാറുണ്ട്, ഏഴ് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂവെങ്കിലും ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് പിന്നീട് ബോധ്യമായി’.

navya nair about brother

More in Malayalam Breaking News

Trending

Recent

To Top