Malayalam
എല്ലാവരുംഅത് ചെയ്യണമെന്ന് വാശിപിടിക്കരുത്.. ആനിയെ കൊന്ന് നവ്യ നായർ
എല്ലാവരുംഅത് ചെയ്യണമെന്ന് വാശിപിടിക്കരുത്.. ആനിയെ കൊന്ന് നവ്യ നായർ
ലോക്ക് ഡൗൺ ആയതോടെഇപ്പോൾ സോഷ്യൽ മീഡിയയിൽ പഴയകാല വിഡിയോകളും. അഭിമുഖങ്ങളുമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി സരയു ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ കുത്തിപ്പൊക്കി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു സോഷ്യൽ മീഡിയ
സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു പരിപാടിയിൽ സരയു അഭിപ്രായം അവതാരകയായ ആനിയും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയിതു
ഈ വീഡിയോ വീണ്ടും വൈറലായി മാറിയതോടെ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമർശിച്ച രംഗത്തെത്തിയിരിക്കുകയാണ് ആളുകൾ.എന്നാൽ സരയു ഇതിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകിയിരുന്നു. ഇപ്പോൾ ഇതാ ആനീസ് കിച്ചണില്‍ ഒരിക്കല്‍ അതിഥി ആയി അത്തിയത് നവ്യ നായര്‍ ആയിരുന്നു. നവ്യ നായരുടെ ആ പഴയ എപ്പിസോഡിലെ ചില രംഗമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്
ആനി, നവ്യാനായര്‍ വന്നപ്പോള്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് നവ്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ ലോകത്ത് കയ്യടി വാങ്ങുന്നത്. ‘സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്.
ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല.. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..’ നവ്യ ആനിയോട് പറഞ്ഞു.ഇപ്പോൾ ഇതാ ഈ വീഡിയ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്
ആനിയും നവ്യ നായരും വിവാഹത്തോടെ സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നവ്യ നായര്‍ തിരികെ എത്താനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ശേഷമാണ് ഇരുവരും അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞത്. എന്നാല്‍ ടെലിവിഷനിലെ സെലിബ്രിറ്റി ചാറ്റ് പരിപാടിയിലൂടെ ആനിയും ഇപ്പോള്‍ സജീവമാണ്.
navya nair
