Malayalam
ചക്കക്കുരു ഷേക്കിന് പിന്നാലെ പുതിയ പരീക്ഷണവുമായി നവ്യ നായർ
ചക്കക്കുരു ഷേക്കിന് പിന്നാലെ പുതിയ പരീക്ഷണവുമായി നവ്യ നായർ
ലോക്ക് ഡൗൺ കാലത്ത് ചക്കക്കുരു ഷേക്കിന് പിന്നാലെ ചക്കപ്പൊരിയുമായി നവ്യ നായർ. ലോക്ക്ഡൗൺ കാലത്ത് പാചക പരീക്ഷണങ്ങളുടെ എല്ലാ സാധ്യതയും നോക്കുകയാണ് നവ്യ .
എന്നാൽ മറ്റൊരു പ്രത്യേകത എന്നത് ഇത്തവണ ചക്കപ്പൊരിയുണ്ടാക്കിയത് നവ്യയല്ല . ഇൻസ്റ്റഗ്രാമിൽ ചക്കപ്പൊരിയുടെ ഫോട്ടോയൊടൊപ്പം “വീട്ടിൽ ഒരുപാട് ചക്കയുണ്ടെങ്കിൽ ഇത്തരത്തിൽ അമ്മ പലപല പരീക്ഷണങ്ങളും നടത്തും എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചക്കയിൽ ഉണ്ടാക്കുന്ന ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും, നമ്മുടെ പഴംപൊരി പോലെയൊന്നാണിത്”. എന്നും നവ്യ കുറിക്കുകയുണ്ടായി. എന്നാൽ തന്നെയും ചക്കപഴം ചുമ്മ കഴിക്കുന്നതാണ് തനിക്കിഷ്ടമെന്നും നവ്യ കുറിപ്പിൽ ചേർക്കുകയുണ്ടായി. തന്റെ വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നവ്യ. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്.
navya nair
