Connect with us

പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി വിഷു ആഘോഷിച്ച് നവ്യയും കുടുംബവും

Actress

പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി വിഷു ആഘോഷിച്ച് നവ്യയും കുടുംബവും

പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി വിഷു ആഘോഷിച്ച് നവ്യയും കുടുംബവും

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തിരുന്നു.

ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുള്ള നവ്യ പുതിയ വീഡയോയുമായി വന്നിരിക്കുകയാണ്. ഇത്തവണ വീട്ടിൽ നിന്നും വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളായിരുന്നു നടി പങ്കുവെച്ചത്. എന്നാൽ ഇതിന് താഴെ നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് വരുന്നത്.

വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായർ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേർന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.

പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാൽ ഭൂരിഭാഗം പേർക്കും നവ്യയുടെ ഭർത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടിിരുന്നത്.

കഴിഞ്ഞ കുറേ കാലമായി നവ്യ നായരും ഭർത്താവ് സന്തോഷ് മേനോനും ഒരുമിച്ചല്ല, വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വീട്ടിലെ ആഘോഷങ്ങളിലൊന്നും നവ്യയ്‌ക്കൊപ്പം ഭർത്താവിനെ കാണാതെ വന്നതോടെയാണ് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചത്. മാത്രമല്ല മുംബൈയിൽ നിന്നും നാട്ടിലെത്തി സ്വന്തം വീട്ടിൽ നിന്നുള്ള ആഘോഷത്തിൽ സന്തോഷ് പങ്കെടുക്കാറുമുണ്ട്. ഇതെല്ലാം ചേർത്താണ് നടിയും ഭർത്താവും തമ്മിൽ പിണങ്ങിയോ എന്ന ചോദ്യം വരുന്നത്.

അടുത്തിടെ വിവാഹത്തെ കുറിച്ച് നടി പറ‍ഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.

ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.

നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.

ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്.

വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.

അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നു.

പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.

നേരത്തെ, ഭർത്താവ് തന്നെ വീണ്ടും അഭിനയിക്കാൻ അനുവദിച്ചതിനെക്കുറിച്ചും നവ്യ സംസാരിച്ചിരുന്നു. മേജർ തീരുമാനം എടുക്കേണ്ടത് എന്റെ ഭർത്താവാണ്. എനിക്ക് വല്ലപ്പോഴും എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കല്യാണത്തിന് മുമ്പ് ഡിസ്കസ് ചെയ്തിട്ടുണ്ട്. വർഷത്തിൽ പരമാവധി രണ്ട് സിനിമ. അതിനാണെങ്കിൽ പോലും അനുവാദം തന്നതിൽ സന്തോഷമുണ്ട്. ചിലപ്പോൾ എന്നെ വിട്ടതിൽ അതിശയം തോന്നും. എന്നെക്കാൾ കഴിവുള്ള നടിമാർക്ക് തിരിച്ച് വരാൻ കഴിഞ്ഞിട്ടില്ലെന്നും നവ്യ നായർ അന്ന് പറഞ്ഞു.

നവ്യയുടെ അന്നത്തെ കാഴ്ചപ്പാടുകളെ പലരും പരിഹസിച്ചെങ്കിലും ഭൂരിഭാഗം പേരും ചൂണ്ടിക്കാണിച്ചത് വ്യക്തിയെന്ന നിലയിൽ നവ്യക്ക് ഇക്കാലയളവിനിടെ വന്ന മാറ്റങ്ങളാണ്. അന്ന് ഭർത്താവ് അനുവാദം തരുന്നതിനെ പ്രശംസിക്കുന്ന, അനുവദിച്ചാൽ മാത്രം തീരുമാനങ്ങളെടുക്കുന്ന ആളായിരുന്നു നവ്യയെങ്കിൽ ഇന്ന് അങ്ങനെയല്ല. സ്വന്തമായി തീരുമാനങ്ങളുള്ള, വിവാഹ ജീവിതമല്ല ജീവിതത്തിൽ ഏറ്റവും വലിയ കാര്യമെന്ന് തിരിച്ചറിഞ്ഞ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്.

2010 ൽ വിവാഹിതയാകുമ്പോൾ ചെറുപ്പം മുതലേയുള്ള കണ്ടീഷനിംഗ് കാരണം ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ തുറന്ന് സംസാരിച്ചു.
അഭിനയിച്ച് മതിയായിട്ടാണ് ബ്രേക്ക് എടുത്തത്. എന്നെ സംബന്ധിച്ച് അന്ന് ഒരു വ്യക്തിയുടെ ഏറ്റവും വലിയ വിജയം കല്യാണം കഴിക്കുന്നതാണ് എന്നായിരുന്നു. വേറൊരു വീട്ടിലേക്ക് പോകേണ്ടതാണ് എന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും.

ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയല്ലെന്ന് മനസിലാക്കാൻ എനിക്ക് പോലും കഴിഞ്ഞില്ല. 24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണെന്നും നവ്യ അന്ന് പറഞ്ഞു.

മുംബെെയിൽ നിന്നും കേരളത്തിലേക്ക് നവ്യ തിരിച്ചെത്തിയിട്ട് അഞ്ച് വർഷമായി. മുംബെെയിൽ ഇടയ്ക്കിടെ പോകാറുണ്ട്. നൃത്ത പരിപാടികളുടെ തിരക്കിലാണ് നവ്യയിന്ന്. പഴയത് പോലെ ഭർത്താവിന്റെ സമ്മതം തേടി നടക്കുന്ന ആളല്ല നവ്യ നായർ ഇന്നെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ എതിർപ്പ് മൂലം താൻ ലക്ഷ്യങ്ങൾ മാറ്റി വെച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. കല്യാണം കഴിഞ്ഞ് ഒരു ജോലി ചെയ്യുമ്പോൾ പോലും ബാക്കിയെല്ലാം ജോലിക്കും കൂടി ഒക്കുന്ന ജോലിയേ ചെയ്യാൻ പറ്റൂ.

യുപിഎസി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായി. നമുക്ക് അതൊന്നും വേണ്ടെന്ന് വെക്കാൻ പറ്റില്ല. അതുമായി മുന്നോട്ട് പോയി. പിന്നീട് യുപിഎസ്സി എഴുതാൻ നോക്കിയപ്പോൾ ഭർത്താവ് എതിർപ്പ് പറഞ്ഞെന്നും നവ്യ അന്ന് തുറന്ന് പറഞ്ഞു. മോൻ ചെറുതാണ്. അവന് വാഷ് റൂമിൽ പോകാൻ സ്വന്തമായി അറിയില്ല. ചേട്ടന് അതൊക്കെ ചെയ്യാനും ബുദ്ധിമുട്ടാണ്. അത് കഴിഞ്ഞപ്പോഴേക്കും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമം ആയിരുന്നു.

വലിയ നഷ്ടബോധമുണ്ട്. അത് കഴിഞ്ഞ് ‍‍ഡാൻസിൽ ഡിഗ്രി എടുക്കാമെന്ന് കരുതി. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർവ്യൂവിന് കോൾ വന്നു. എല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. ഇന്റർവ്യൂവിന് എന്നെ കോൾ ചെയ്യുമെന്ന് വിചാരിക്കാതെ ചെയ്തതാണോ എന്നറിയില്ല. മാസത്തിൽ രണ്ട് തവണ അവിടെ പോകണം. ആറ് ദിവസം അവിടെ ചെലവഴിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ ചെയ്തപ്പോഴേക്കും ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. എനിക്കിപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. പക്ഷെ സാധിച്ചില്ലെന്നും നവ്യ നായർ വ്യക്തമാക്കി.

പിന്നെ എന്ത് ചെയ്യുമെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും നവ്യ നായർ അന്ന് പറഞ്ഞു. ‍ഡാൻസ് പഠിക്കുന്നത് സ്റ്റോപ്പായി. സിനിമയിൽ ഞാൻ വിചാരിക്കുന്നത് പോലത്തെ ക്യാരക്ടറുകൾ എനിക്ക് വരുന്നില്ല. പിന്നെ ഗ്യാപ്പായി. ആൾക്കാർ മറന്നു. സിനിമാ രംഗമാണ് മറന്നത്. പ്രേക്ഷകരല്ലെന്നും നവ്യ നായർ അന്ന് ചൂണ്ടിക്കാട്ടി.

Continue Reading
You may also like...

More in Actress

Trending

Recent

To Top