Connect with us

ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്; നവ്യ നായർ

Actress

ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്; നവ്യ നായർ

ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്; നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയെത്തിയ നവ്യയ്ക്ക്സാ വളരെപ്പെട്ടെന്ന് പ്രേക്ഷക മനസിലിടം പിടിക്കാനായിയി. വിവാഹ ശേഷം ചെറിയ ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട് നടി. ഇപ്പോഴിതാ മുമ്പ് നവ്യ നടത്തിയ ഒരു പ്രസംഗമാണ് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

കേരളത്തിലെ സമകാലിക അക്രമസംഭവങ്ങൾക്ക് കാരണം സിനിമകളിലെ വയലൻസിന്റെ അതിപ്രസരമാണ് എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് നവ്യയുടെ പ്രസംഗവും വൈറലാകുന്നത്. കഴിഞ്ഞ വർഷം നവ്യ കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണിത്.

സീരിയസായി പറയാനുള്ള കാര്യം, ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ നമ്മളുടെ സിനിമയിൽ കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ഗത്യന്തരമില്ലാതെ നായകൻ കൊ ലപാതകം നടത്തും. അവസാനം ആ കുത്തിയത് തെറ്റായിപ്പോയി എന്ന് സേതുമാധവൻ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം.

ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. അപ്പോൾ ഇത് കണ്ടു കണ്ട് പറയുന്നത് തമാശയായി തോന്നുമെങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും. സിനിമയിൽ മാത്രമല്ല.

എനിക്ക് പറയാൻ പറ്റുന്നത് കുട്ടികളെ ഏറ്റവും അധികം മെന്റലി സ്വാധീനിക്കാൻ പറ്റുന്ന മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമാ മേഖല. എനിക്കിപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സിനിമ എന്ന് പറയുന്നത് ഞാനൊക്കെ അഭിനയിച്ച സിനിമകളും നാടോടിക്കാറ്റും ടു കൺട്രീസും തുടങ്ങിയ തമാശ സിനിമകൾ ആണ്. അതോക്കെ മാറി. കൊ ലപാതകങ്ങളും അസഭ്യമായ ഭാഷകൾ ഉപയോഗിക്കലും ഒക്കെയാണ്.

ഞാൻ അതിശയത്തോടെ കണ്ട കാഴ്ചയാണ് എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോഗ് സിനിമയിൽ വന്നാൽ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത്. പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ, ഇന്ന് നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നത് ഒരു കൈയടിയായി മാറി.

അതിലേക്ക് നമ്മൾ മെല്ലെ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ് ആ ഒരു മാറ്റം എന്ന് എനിക്ക് തോന്നുന്നുണ്ട്. ഇത്രയും കായികമായിട്ട്, നമ്മൾ എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല. തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആക്രോശിച്ച് കൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്.

കുട്ടികളെ കലാലയങ്ങളിലേക്ക് വിടുമ്പോൾ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അക്കാദമി തലത്തിൽ വലിയ തോതിൽ എത്തിയില്ലെങ്കിലും നിങ്ങളെ ജീവനോടെ കാണണമെന്ന് നമുക്ക് ആഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ. നിങ്ങളൊക്കെ നല്ല ആരോഗ്യത്താടെ ജീവനോട് കൂടി നല്ല മനുഷ്യരായി ഈ കലാലയ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം.

അതാണ് മാതാപിതാക്കളുടെ ആഗ്രഹം. മറിച്ച് ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അംഗവൈകല്യമുള്ളവരാകുകയോ അല്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാൻ പറയുന്നത് ചിലപ്പോൾ മോറൽ സയൻസ് ക്ലാസെടുക്കുന്നത് പോലെ ആയിപ്പോകും.

പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കൈയിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങൾ വളരണം എന്നും നവ്യ പറയുന്നു.

More in Actress

Trending

Recent

To Top