Actress
എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരൻ; മകന് പിറന്നാൾ ആശംസകളുമായി നവ്യ നായർ
എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരൻ; മകന് പിറന്നാൾ ആശംസകളുമായി നവ്യ നായർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.
ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാഇണ് താരം.
ഇപ്പോഴിതാ മകൻ സായ് കൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് നവ്യ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പിറന്നാളിനോടനുബന്ധിച്ച് 25,000 രൂപ മകന് നൽകിയിരുന്നു. ഈ പണം മകൻ എന്തൊക്കെ വാങ്ങാൻ ചെലവഴിക്കുന്നു എന്ന് നോക്കാമെന്നും ഇത് വാങ്ങുമോ എന്ന് തന്നെ അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ വീഡിയോ തുടങ്ങുന്നത് തന്നെ.
സായിയുടെ പതിനാലാമത്തെ പിറന്നാളാണ്. ഇത് വരെയുള്ള പിറന്നാൾ കുട്ടിയെ പോലെ കണ്ടാണ് ഞങ്ങൾ ആഘോഷിച്ചത്. പതിമൂന്നാമത്തെ പിറന്നാൾ ആഘോഷിച്ച ശേഷം ഇനി എല്ലാവരെയും വിളിച്ച് ആഘോഷിക്കേണ്ട, സിംപിളായി ഫ്രണ്ട്സൊക്കെ മതിയെന്ന് അവനെന്നോട് പറഞ്ഞിരുന്നു.
ഇവൻ എന്റെ കൂടെയല്ലാതെ ഒരു സ്ഥലത്തും ഒരു സാധനവും വാങ്ങാൻ അവൻ പോയിട്ടില്ല. ഏതെങ്കിലും ഫ്രണ്ട്സിന്റെ ബർത്ത്ഡേയ്ക്ക് അമ്മയുടെ കൂടെ പോയി അവർക്ക് ഗിഫ്റ്റ് വാങ്ങിക്കും. ഇത്തവണ അവന്റെ ഉത്തരവാദിത്വത്തിൽ അവന്റെ പഴ്സിൽ പൈസ വെച്ച് കൊടുത്ത് വിടുകയാണ്. ഇത്രയും വലിയ തുക അവന് കൈകാര്യം ചെയ്ത് അവന് പരിചയമില്ല.
കൈയിലുള്ള പൈസയിലും കൂടുതലും വാങ്ങുമോ എന്നറിയില്ല. ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകില്ല. ഷോപ്പിംഗിന് പോകാൻ ഇഷ്ടമല്ല. പോകാൻ പറഞ്ഞാൽ അമ്മേ, അമ്മയും കൂടെ വരുമോ എന്ന് പറയും. അത് മാറണമല്ലോ. ഇപ്പോൾ തന്നെ അവൻ വലിയ കുട്ടിയായി. രാത്രിയിൽ ദുസ്വപ്നം കണ്ട് പേടിക്കുമ്പോൾ സായ് കുട്ടനാണ് എനിക്ക് കൂട്ട് കിടക്കുന്നത്.
അവനടുത്തുണ്ടെങ്കിൽ ഞാൻ നന്നായി ഉറങ്ങും. ഇനി അവന് ഒരു വ്യക്തിയെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന്റെ ആദ്യ സ്റ്റെപ് ആകട്ടെ ഇതെന്നും നവ്യ നായർ പറഞ്ഞു. 21039 രൂപയ്ക്ക് നവ്യയുടെ മകൻ ജിം സാമഗ്രികൾ വാങ്ങി. സ്വന്തം കൈയിൽ നിന്നും കുറച്ച് കൂടെ പണമെടുത്ത് ബാക്കിയുള്ള തുക ഗാന്ധി ഭവനിൽ സംഭാവന ചെയ്യുകയും ചെയ്തു.
നല്ല മനുഷ്യനായി, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. വേറെ ആഗ്രഹങ്ങളൊന്നും അമ്മയ്ക്കില്ല. എന്റെ മകനായതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരനായ എന്റെ വാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നെന്ന് പറഞ്ഞാണ് നവ്യ വീഡിയോ അവസാനിപ്പിക്കുന്നത്.
ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റിൽ എന്തായിരിക്കുന്നുവോ അതിന് പിന്നിൽ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കൽ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും.
എല്ലാവരേയും കേൾക്കാൻ മനസുള്ളതിന് കാരണവും എല്ലാം അതാണ്. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. ശരിയെന്ന കാര്യത്തിന് വേണ്ടി നിൽക്കുക. മോനെ നൃത്തം പഠിപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമെ അറിയൂ.പഠിക്കാൻ അവന് മടിയാണ്. ഞാൻ ഓടിച്ചിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷെ നന്നായി നൃത്തം ചെയ്യുമെന്നും നവ്യ നേരത്തെ പറഞ്ഞിരുന്നു.
