Connect with us

പക്വതയില്ലാത്ത പ്രായത്തിൽ എനിക്ക് അത് സംഭവിച്ചു! ആ കത്തായിരുന്നു വഴിത്തിരിവ്.. കാലങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി- നവ്യ

Uncategorized

പക്വതയില്ലാത്ത പ്രായത്തിൽ എനിക്ക് അത് സംഭവിച്ചു! ആ കത്തായിരുന്നു വഴിത്തിരിവ്.. കാലങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി- നവ്യ

പക്വതയില്ലാത്ത പ്രായത്തിൽ എനിക്ക് അത് സംഭവിച്ചു! ആ കത്തായിരുന്നു വഴിത്തിരിവ്.. കാലങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി- നവ്യ

ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. നന്ദനം,കല്യാണരാമന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. സംസ്ഥാന കലോത്സവത്തിൽ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നവ്യ ശ്രദ്ധ നേടിയത്. കലാതിലക പട്ടം നഷ്‌ടപ്പെട്ട സങ്കടത്തിൽ കരയുന്ന നടി നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും അക്കാലത്ത് തരംഗമായി മാറിയിരുന്നു. ഇന്നും ആ വീഡിയോ യൂട്യൂബിലടക്കം ലഭ്യമാണ്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നവ്യക്ക് ഏറെ പ്രതീക്ഷിച്ച കലാതിലകം നഷ്ടമായത്. നവ്യയ്ക്കൊപ്പം അന്ന് മത്സരിച്ചിരുന്ന നടി അമ്പിളി ദേവി ആയിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അർഹതയുണ്ടെന്നുമൊക്കെ പറഞ്ഞ് മത്സരത്തിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുകയായിരുന്നു. ​ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് ഓർക്കുകയാണ് നവ്യ നായർ. പ്രായത്തിന്റെ പക്വതയില്ലായ്‌മ കൊണ്ടാണ് താൻ അന്ന് കരഞ്ഞതെന്നും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും നവ്യ പറയുന്നു.

അന്ന് ഒപ്പം മത്സരിച്ചിരുന്ന അമ്പിളി ദേവി ഇപ്പോൾ തൻ്റെ സുഹൃത്താണെന്നും അന്ന് ആ കലോത്സവത്തിന് ശേഷം പത്താം ക്ലാസ് പരീക്ഷക്ക് പഠിക്കാൻ പോലുമാവാതെ ഇരുന്ന തനിക്ക് ആശ്വാസമായത് പാലക്കാട് നിന്നും വന്ന ഒരെഴുത്താണെന്നും നവ്യ ഓർമിച്ചു. സി.ബി.എസ്.സി സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ‘കലാതിലകം ലഭിക്കാതെ പോയതിന് കരയുന്ന എന്നെ കണ്ടിട്ടുള്ളവരാകും ഇവിടെ ഇരിക്കുന്ന അച്ഛനമ്മമാരും കുട്ടികളുമൊക്കെ.

ഇന്നും ഒരുപാട് സ്ഥലങ്ങളിൽ എന്റെ ആ കരയുന്ന വീഡിയോയെ പറ്റി പലരും സംസാരിക്കാറുണ്ട്. അത് ഡിലീറ്റാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ഞാൻ പലവിധത്തിൽ ശ്രമിച്ചു നോക്കി. പക്ഷെ നിവൃത്തിയില്ല. പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ പക്വതയൊക്കെ നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ആ നിഷ്കളങ്കതയുടെ ഭാഗമായി സംഭവിച്ചതാണ്,’ ‘പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നിൽക്കുന്നതിനിടെ മോണോ ആക്ടിൽ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാൾ അന്നു സങ്കടപ്പെടുത്തിയത്. ആ വിഷമത്തിൽ നിൽക്കുമ്പോഴാണ് മാധ്യമങ്ങൾ എന്റെയടുത്തേക്ക് വന്നത്.

ആ പതിനഞ്ച് വയസ്സുള്ള ഞാൻ പൊട്ടിക്കരഞ്ഞുപോയി. അറിയാതെ ചില കുറ്റപ്പെടുത്തലുകളും നടത്തി. തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു,’ ‘സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അങ്ങനെ വിളിച്ചു പറഞ്ഞത്. ആ കുട്ടി ഇന്നെന്റെ സുഹൃത്താണ്. നടി അമ്പിളി ദേവിയാണ് അന്ന് കലാതിലകമായത്.

ഈ അമ്പിളിയുടെ അമ്മയാണ് എന്റെ വിവാഹത്തിന്റെ മുഹൂർത്ത സമയത്ത് കുടുംബ ക്ഷേത്രത്തിൽ വഴിപാടൊക്കെ നടത്തിയത്. കാലങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി. കാവ്യനീതി എന്നപോലെ ഇന്ന് ഞാൻ സ്റ്റേറ്റ് കലോത്സവം ഉദ്‌ഘാടനം ചെയ്യാൻ ഇവിടെ നിൽക്കുന്നു. മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന പുരസ്‌കാരങ്ങൾ എനിക്ക് നേടാനയെന്നും’ നവ്യ നായർ ഓർമിച്ചു.

തുടർന്നാണ് തന്റെ കരഞ്ഞുകൊണ്ട് നിൽക്കുന്ന ചിത്രം കണ്ട് ഒരാൾ തനിക്ക് അയച്ച കത്തിനെ കുറിച്ച് നവ്യ സംസാരിച്ചത്. ‘കണിയാർകോടുള്ള ശിവശങ്കർ എന്ന് പറയുന്ന ചേട്ടൻ പത്രത്തിൽ ഞാൻ കരഞ്ഞുകൊണ്ട് നിൽക്കുന്ന ചിത്രം കണ്ട് എനിക്ക് ഒരു എഴുത്ത് അയച്ചു. അദ്ദേഹത്തെ എനിക്ക് പരിചയമില്ല. അന്ന് കലോത്സവം കഴിഞ്ഞ് എനിക്ക് പത്താം ക്ലാസ് പരീക്ഷയാണ്. പഠിക്കാൻ പോലും പറ്റാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ കത്ത് എനിക്ക് വരുന്നത്,’ ‘അദ്ദേഹം ഇങ്ങനെയാണ് അതിൽ എഴുതിയിരുന്നത്, ‘മോൾടെ കരഞ്ഞുകൊണ്ടുള്ള ഫോട്ടോ പത്രത്തിൽ കണ്ടു. അതിൽ നിന്നും എനിക്ക് ഒന്ന് ഉറപ്പായി. നാളെ മഞ്ജു വാര്യർക്കും സംയുക്ത വർമക്കും ഒപ്പം കസേര വലിച്ചിട്ട് ഇരിക്കാൻ പാകത്തിനൊരു നടിയായി നീ മാറും എന്ന് പ്രതീക്ഷിക്കുന്നു’ എന്ന്.

എന്നെ സംബന്ധിച്ചിടത്തോളം ഭഗവാൻ്റെ രൂപത്തിൽ വന്നൊരു എഴുത്താണ് അത്. ഇല്ലെങ്കിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന ഞാൻ പത്താം ക്ലാസിൽ മോശം മാർക്ക് വാങ്ങിയേനേ എന്നുമായിരുന്നു നവ്യ പറഞ്ഞത്.

More in Uncategorized

Trending

Recent

To Top