Connect with us

‘സിനിമയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായവുമില്ല; ‘സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല; നവ്യ നായർ

Movies

‘സിനിമയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായവുമില്ല; ‘സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല; നവ്യ നായർ

‘സിനിമയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായവുമില്ല; ‘സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല; നവ്യ നായർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ. കാരണം നവ്യ എന്ന നടിയുടെ കരിയറില്‍ വഴിത്തിരിവായത് ‘നന്ദനം’ എന്ന സിനിമയാണ് .വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസില്‍ ഇടംപിടിച്ച നവ്യ മികച്ച നര്‍ത്തകിയുമാണ്. താരം വിവാഹത്തോടെ സിനിമ വിട്ടെങ്കിലും പലപ്പോഴായി മടങ്ങിവരവും നടത്തിയിരുന്നു.സിനിമയിൽ സജീവമായി മാറിയില്ലെങ്കിലും സോഷ്യൽ മീഡിയ വഴി നവ്യ ആരാധകരുമായി അടുത്ത് നിൽക്കാറുണ്ട്. പല കാര്യങ്ങളിലും വളരെ പക്വമായ അഭിപ്രായം പ്രകടിപ്പിക്കുന്ന താരമാണ് നവ്യ നായർ.

വിമർശനങ്ങളെ നേരിടാനും നവ്യക്ക് തന്റേതായ ഒരു കഴിവുണ്ട്. സൈജു കുറുപ്പ് നായകനാവുന്ന ഉയരെ ടീമിന്റെ ഏറ്റവും പുതിയ സിനിമയിൽ നായിക നവ്യ നായരാണ്. ഇതിന് മുമ്പായി ഒരുത്തീ എന്ന ചിത്രത്തിൽ നവ്യ നായികാവേഷം ചെയ്തിരുന്നു.
അതിലും സൈജു കുറുപ്പ് തന്നെയായിരുന്നു നവ്യ നായരുടെ ജോഡിയായി എത്തിയത്. വിനായകനായിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രാധാമണി എന്നായിരുന്നു നവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
മുപ്പത്തിയേഴുകാരിയായ നവ്യ 2010ലാണ് വിവാ​ഹിതയായത്. നായികയായി മലയാളത്തിൽ പ്രശസ്തിയുടെ ഉന്നതിയിലായിരുന്നു വിവാഹിതയാകുന്ന സമയത്ത് നവ്യ. അന്ന് വളരെ ചെറിയ പ്രായവുമായിരുന്നു നവ്യയ്ക്ക്.

പെടുന്നനെ വിവാഹിതയായി നവ്യ അഭിനയത്തിൽ പിന്മാറിയത് ആരാധകരേയും വിഷമത്തിലാക്കിയിരുന്നു. നോർത്ത് ഇന്ത്യയിൽ താമസിക്കുന്ന മലയാളിയായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. സായ് കൃഷ്ണ എന്നൊരു മകനും നവ്യയ്ക്കുണ്ട്.സിനിമയിൽ വീണ്ടും സജീവമാകാൻ തുടങ്ങിയതോടെ നവ്യ ഇപ്പോൾ കേരളത്തിലുണ്ട്. സിനിമകളിൽ മാത്രമല്ല മിനി സ്ക്രീനിലും നവ്യ സജീവമാണ്. ഇപ്പോഴിത തന്റെ ഭർത്താവിനെ കുറിച്ചും മകനെ കുറിച്ചും ഒരു അഭിമുഖത്തിൽ നവ്യ നായർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല.’

‘സിനിമയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായവുമില്ല. ഒരുത്തീയിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ തുടങ്ങിയ സമയത്ത് കഥയുടെ കുറച്ച് സന്തോഷേട്ടൻ കേട്ടിരുന്നു.’മുഴുവൻ കഥയൊന്നും കേൾക്കാൻ സന്തോഷേട്ടൻ നിൽക്കില്ല. അന്ന് എന്നോട് പറഞ്ഞത് നല്ലതാണെങ്കിൽ നോക്കാനാണ്. സിനിമ ഫീൽഡിനെ കുറിച്ച് വലിയ അറിവ് സന്തോഷേട്ടനില്ല. അതുകൊണ്ട് കഥ കേട്ട് തീരുമാനം എടുക്കുന്നത് ഞാൻ തന്നെയാണ്. അങ്ങനെയാണ് ഒരുത്തീ ചെയ്യണമെന്ന് തീരുമാനിച്ചതും.’

‘മഞ്ജു ചേച്ചിയുടെ കഥകൾ പ്രചോദനം തരുന്നതാണ്. മഞ്ജു ചേച്ചി ജീവിതം കൊണ്ടുപോകുന്നതും അങ്ങനെയാണ്. അങ്ങനെ വന്നൊരു മതിപ്പും ആരാധനയുമെല്ലാമാണ്. മഞ്ജു ചേച്ചിയെ പക്ഷെ ഇമിറ്റേറ്റ് ചെയ്യാറില്ല.’സിനിമയിൽ നിന്നും ബ്രേക്കെടുത്തപ്പോഴും നൃത്തം കൂടെയുണ്ടായിരുന്നു. മകന് എന്റെ സിനിമയുടെ ടിക്കറ്റ് അവന്റെ ഫ്രണ്ട്സിന് എടുത്ത് കൊടുക്കാറുണ്ട്. ഫ്രണ്ട്സിന് മാത്രമല്ല അവരുടെ കുടുംബത്തിനും അവൻ ചോദിച്ച് എണ്ണം എടുത്ത് വന്ന് ടിക്കറ്റ് കൊടുക്കാറുണ്ട്’ നവ്യാ നായർ പറഞ്ഞു.

കഴിഞ്ഞ ദിവസം മകന്റെ പിറന്നാൾ നവ്യ നായർ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബമാണ് നവ്യ നായർ ആഘോഷിച്ചത്.നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ നവ്യയുടെയും സന്തോഷിന്റെയും അമ്മമാർ ബന്ധുക്കൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മകനൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് വൈറലായിരുന്നു.

ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും മകനായി നവ്യ അണിയിച്ചൊരുക്കിയത്. നവ്യയുടെ ഷൂട്ടിങ് പുരോ​ഗമിക്കുന്ന സിനിമ അനീഷ് ഉപാസനയാണ് സംവിധാനം ചെയ്യുന്നത്. പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

More in Movies

Trending