Connect with us

ഒരു സിനിമാ സെറ്റിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷൻ പലയിടങ്ങളിലും ഐസിസി പേരിന് മാത്രം ; വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

Movies

സിനിമാ നിര്‍മാണ യൂണിറ്റുകളില്‍ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ഐസിസി ഇല്ല. ശരിയായ രീതിയിൽ ഐസിസി ഉണ്ടെങ്കിൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാവൂ എന്നും സതീദേവി പറഞ്ഞു.

ഒരു സിനിമാ സെറ്റിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നത്. പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണെന്നും സാംസ്കാരിക പ്രബുദ്ധായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നും സതീദേവി കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യം സിനിമ സെറ്റിൽ പി സതീദേവി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’എന്ന സിനിമയുടെ ലോക്കേഷനിലെത്തിയായിരുന്നു പരിശോധന നടത്തിയത്. സിനിമ ലൊക്കേഷനില്‍ ഐസിസി രൂപീകരിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ടായിരുന്നു മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ മുന്നിൽ കണ്ട് സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ വേണമെന്ന നിബന്ധന കൊണ്ടുവന്നത്.

Continue Reading
You may also like...

More in Movies

Trending