Social Media
ഫഹദിനൊപ്പം നസ്രിയയുടെ ലോക്കറ്റില്‍ കടന്ന് കൂടിയ മൂന്നാമൻ ; പേര് കണ്ട് അമ്പരന്ന് ആരാധകർ!
ഫഹദിനൊപ്പം നസ്രിയയുടെ ലോക്കറ്റില്‍ കടന്ന് കൂടിയ മൂന്നാമൻ ; പേര് കണ്ട് അമ്പരന്ന് ആരാധകർ!
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദും നസ്രിയയും. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങൾ നസ്രിയ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ നസ്റിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ ചെയിനിന് പിന്നാലെയാണ് ആരാധകരിപ്പോൾ.
മൂന്ന് പേരുകളാണ് നസ്രിയയുടെ ചെയിനിന്റെ ലോക്കറ്റിലുള്ളത്. ഫഹദ്, നസ്രിയ എന്നിവർക്കൊപ്പം മുന്നാമതൊരാൾ കൂടി ലോക്കറ്റിൽ ഇടം നേടിയിട്ടുണ്ട്. ഒറിയോ എന്നാണ് മൂന്നാമത്തെയാളുടെ പേര്. ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ. ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളര്‍ത്തു നായയാണ് ഓറിയോ
അടുത്തിടെ ഓറിയോയ്ക്ക് ഒപ്പം കടൽത്തീരത്ത് നിൽക്കുന്ന ചിത്രവും, മിണ്ടിയും പറഞ്ഞും ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു
nasriya
