Social Media
ഫഹദിനൊപ്പമുള്ള ആദ്യ ചത്രം പങ്കുവെച്ച് നസ്രിയ!
ഫഹദിനൊപ്പമുള്ള ആദ്യ ചത്രം പങ്കുവെച്ച് നസ്രിയ!
മലയാള സിനിമയിൽ നിരവധി താര ദമ്പതിമാരുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം ഒരുപോലെ സിനിമയിൽ സജീവമായുള്ള താരദമ്പതിമാർ ചുരുക്കമാണ്. അവരിൽ ഒരാളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ചെറിയ വിശേഷങ്ങൾ ആണെങ്കിലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് .
എന്നാൽ ഇപ്പോൾ ഇതാ ഫഹദ് നൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ചരിക്കുകയാണ് നസ്രിയ .‘ഞങ്ങളുടെ ആദ്യ ഫോട്ടോ’ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ അനിയൻ നവീനും സുഹൃത്തായ സൗബിൻ ഷാഹിറിനും ഒപ്പമുള്ള ഒരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫഹദ് നസ്റിയയുടെ കവിളിൽ ചുംബിക്കുന്ന ഫോട്ടോ തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. “എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെ ഫഹദിനൊപ്പം നടത്തിയ പ്രാഗ് യാത്രയുടെ ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു.
ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുകയാണ് . അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്. നസ്രിയയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് മോഡേൺ ലുക്കിലായിരുന്നു നസ്രിയ.
ചിത്രത്തില്ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.
Nasriya
