Connect with us

ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക്

Movies

ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക്

ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക്

ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്.

പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ചവരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.

വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.

ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണ് തിരക്കഥ. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.

ഗാനങ്ങൾ – കൈതപ്രം
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – വിജയ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ
പ്രൊജക്റ്റ് ഡിസൈൻ ഷെമി
കലാസംവിധാനം – ബാവ
മേക്കപ്പ് – അമൽ.
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ .
നിർമ്മാണ നിർവ്വഹണം – സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ
ഫോട്ടോ -ശ്രീരാജ്, ഷെയ്ൻസബൂറ

More in Movies

Trending

Recent

To Top