News
നന്ദി മോഹൻലാൽ ജി; ലാലേട്ടന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
നന്ദി മോഹൻലാൽ ജി; ലാലേട്ടന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
Published on
ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ മോദി സർക്കാരിനെ അനുമോദിച്ച് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി മോഹൻലാലിന് നന്ദി പറഞ്ഞത്. “മോഹൻലാൽ ജി..ഒരുപാട് നന്ദിയുണ്ട് “..നരേന്ദ്ര മോദിയുടെ ട്വീറ്റ് ഇങ്ങനെ.
തിരഞ്ഞെപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോഹൻലാൽ മോഡി സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന് ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്. മോഹൻലാലും നരേന്ദ്ര മോഡിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും മോഡിയുടെ നേട്ടങ്ങളിൽ അഭിനന്ദിച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റുകൾ ഇടാറുണ്ട്. മറ്റ് സിനിമ താരങ്ങളും നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു.
narendra modi to mohanlal
Continue Reading
You may also like...
Related Topics:Mohanlal, Narendra Modi
