Malayalam
മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരാൻ പാടില്ല; രാമസിംഹൻ അബൂബക്കർ
മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരാൻ പാടില്ല; രാമസിംഹൻ അബൂബക്കർ
ഈ വേളയിൽ മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ.ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹൻ സംസാരിച്ചത്. ‘പറഞ്ഞു കേട്ടത് പ്രകാരം മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരാൻ പാടില്ല’ എന്ന് രാമസിംഹൻ കുറിച്ചു.
2009–ലാണ് ഇന്ത്യൻ സൈന്യം മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി നൽകിയത്. 1921 പുഴ മുതൽ പുഴ വരെ ഒരുക്കിയ സംവിധായകനാണ് രാമസിംഹൻ. പിന്നീട് അലി അക്ബർ എന്ന് പേര് സ്വീകരിച്ചു.
അതേസമയം, എമ്പുരാന് തിയേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്. തി യേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്.
ചിത്രം ഓപ്പണിങ് ദിനത്തിൽ 22 കോടി രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോൾ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.
