News
ചിരഞ്ജീവിയ്ക്ക് വേണ്ടി തന്റെ സിനിമയുടെ റിലീസ് മാറ്റാന്‍ പറ്റില്ല; മുന്നറിയിപ്പുമായി നന്ദമൂരി ബാലകൃഷ്ണ
ചിരഞ്ജീവിയ്ക്ക് വേണ്ടി തന്റെ സിനിമയുടെ റിലീസ് മാറ്റാന്‍ പറ്റില്ല; മുന്നറിയിപ്പുമായി നന്ദമൂരി ബാലകൃഷ്ണ
ചിരഞ്ജീവിയുടെ പുത്തന്‍ ചിത്രത്തിനായി തന്റെ സിനിമയുടെ റിലീസ് മാറ്റാന്‍ കഴിയില്ലെന്ന് തെലുങ്ക് നടന് നന്ദമൂരി ബാലകൃഷ്ണ. നടന്റെ പുതിയ സിനിമയായ എന്‍ബികെ 107 എന്ന സിനിമ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനി ചെറിയ പ്രതിസന്ധിയിലാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈത്രി മൂവീസ് ആണ് ബാലയ്യയുടെ ഈ സിനിമ നിര്‍മ്മിക്കുന്നത്. ഇതേ കമ്പനി തന്നെയാണ് നടന് ചിരഞ്ജീവിയുടെ വാല്തൈര് വീരയ്യ എന്ന സിനിമയും നിര്‍മ്മിച്ചിരിക്കുന്നത്. തങ്ങളുടെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷം മകര സംക്രാന്തിക്ക് റിലീസ് ചെയ്യണമെന്നാണ് രണ്ട് താരങ്ങളും താല്പര്യപ്പെടുന്നത്.
എന്നാല്‍ രണ്ട് സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ ഒരു സമയത്ത് റിലീസ് ചെയ്യുന്നത് തങ്ങള്‍ക്ക് നഷ്ടമാണുണ്ടാക്കുകയെന്ന് മൈത്രി മൂവീസ് കണക്കു കൂട്ടുന്നു. അതിനാല്‍ ബാലയ്യയുടെ സിനിമ ഡിസംബര്‍ 23 ലേക്ക് മാറ്റാനാണ് നിര്‍മാതാക്കള്‍ താല്പര്യപ്പെടുന്നത്.
എന്നാല്‍ ബാലയ്യയുടെ അടുത്ത വൃത്തങ്ങള്‍ ഈ തീരുമാനത്തോട് യോജിക്കുന്നില്ല. പ്രധാനപ്പെട്ട ദിവസത്തിലെ റിലീസ് മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റാന്‍ പറ്റില്ലെന്ന ഉറച്ച തീരുമാനത്തില്‍ ആണത്രെ ബാലയ്യ. മൈത്രി മൂവീസിന് നടന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
