Actress
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല; നമിത
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല; നമിത
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നമിത. തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് പറയുകയാണ് ബിജെപി നേതാവ് കൂടിയായ നമിത.
ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നടി വ്യക്തമാക്കി. ‘സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്കാരമല്ല. നമ്മള് അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്കാരം.
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ. രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തില്‍ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം.’
രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവന്‍ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബര്‍ 31 അല്ല നിങ്ങളുടെ പുതുവര്‍ഷാഘോഷം. ഏപ്രില്‍ 14 ആണ്. എല്ലാവര്ക്കും സന്തോഷകരമായ പുതുവര്‍ഷം നേരുന്നു.’ അവര്‍ പറഞ്ഞു.
തമിഴ് സിനിമയിലെ മിന്നും താരമായിരുന്ന നമിത ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ്. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചിരുന്നത്.
2002ല്‍ തെലുങ്ക് ചിത്രമായ സൊന്തയിലൂടെയാണ് നമിത ചലചിത്ര മേഖലയിലെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ബ്ലാക് സ്റ്റാലിയന്‍, പുലിമുരുകന് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
