News
അമ്മയാകാന്‍ തയ്യാറെടുത്ത് നമിത; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചിത്രങ്ങള്‍ പങ്കുവെച്ച് നടി
അമ്മയാകാന്‍ തയ്യാറെടുത്ത് നമിത; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചിത്രങ്ങള്‍ പങ്കുവെച്ച് നടി
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് നമിത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരം.
ഇപ്പോഴിതാ തന്റെ നിറവയര്‍ ചിത്രങ്ങള്‍ നമിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരു നല്ല അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും നമിത ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്.
വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
