Connect with us

സി പി ഐ എം ബക്കറ്റ് പിരിവ് നിർത്തണമെന്ന് സംവിധായകൻ വി സി അഭിലാഷ്; മറുപടികളുമായി പാർട്ടി പ്രവർത്തകർ !

Social Media

സി പി ഐ എം ബക്കറ്റ് പിരിവ് നിർത്തണമെന്ന് സംവിധായകൻ വി സി അഭിലാഷ്; മറുപടികളുമായി പാർട്ടി പ്രവർത്തകർ !

സി പി ഐ എം ബക്കറ്റ് പിരിവ് നിർത്തണമെന്ന് സംവിധായകൻ വി സി അഭിലാഷ്; മറുപടികളുമായി പാർട്ടി പ്രവർത്തകർ !

കേരളം ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിട്ടിക്കുകയാണ് ,പ്രളയക്കെടുതിയിൽ പെട്ടവർക്കായി ഏവരും സഹായം നൽകുകയാണ് .ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുളള ആളൊരുക്കം ചിത്രത്തിന്റെ സംവിധായകനാണ് വി സി അഭിലാഷ്.പ്രളയത്തിൽ പെട്ടവർക്കുള്ള സി പി ഐ എം ബക്കറ്റ് പിരിവ് നിർത്തണമെന്ന ആവശ്യവുമായി സംവിധായകൻ വി സി അഭിലാഷ് രംഗത് വന്നിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

സംസ്ഥാന മുഖ്യമന്ത്രി അറിയാൻ ചോദിക്കുകയാണ്.ഈ ബക്കറ്റ് പിരിവ് എന്ന തോന്ന്യാസം അവസാനിപ്പിക്കാൻ വല്ല മാർഗവുമുണ്ടോ?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണമടക്കാൻ ഒരുപാട് മാർഗങ്ങളുള്ളപ്പോൾ, ഒരു രേഖയുമില്ലാതെ ഇങ്ങനെ ചിലർ പണം പിടുങ്ങാൻ നടക്കുന്നത് ക്രിമിനൽ കുറ്റം തന്നെയല്ലേ?
ചിലർ കൊടിയും പൊക്കിപ്പിടിച്ച് ബക്കറ്റുമായി വരും. നമുക്ക് ഇഷ്ടമുള്ളവരോ നമ്മളെ ഇഷ്ടമുള്ളവരോ ആയതിനാൽ ഉള്ളത് ബക്കറ്റിലേക്ക് ഇടേണ്ടി വരികയാണ്. (അയൽവക്കത്തുള്ള രാഷ്ടീയക്കാരൻ സുഹൃത്തിനെ പിണക്കുന്നതെങ്ങനെ?!)

ഈ പാർട്ടികൾ അവരുടെ പ്രവർത്തന ഫണ്ട് പിരിച്ചെടുക്കുമ്പോൾ പോലും രസീതികൾ കൊടുക്കാറുണ്ട്.
ഇതിൽ അതുമില്ല.എത്ര കിട്ടി?എത്ര കൊടുത്തു?-എല്ലാം അവർ പോസ്റ്റെറെഴുതി ഒട്ടിക്കുന്നത് വിശ്വസിച്ചോണം.
പിന്നെന്തിനാണ് സർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി?

(ഇന്ന് മിക്ക വീടുകളിലും ഇന്റർനെറ്റ് സംവിധാനങ്ങളുണ്ടെന്നതും ഇവർക്കറിയില്ലേ?)
കൂട്ടത്തിലൊരു ചങ്ങാതിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ കിട്ടിയ മറുപടി, ”എനിക്കിഷ്ടമുണ്ടായിട്ടല്ല. മേൽ കമ്മിറ്റി നിർദ്ദേശിച്ചു.കൂടെ ഇറങ്ങി ” – എന്നാണ്.ഈ മേൽ കമ്മിറ്റികൾക്ക് കുറച്ച് കൂടി സാമൂഹിക സാക്ഷരത നൽകേണ്ടതല്ലേ?ഇവരെന്തുകൊണ്ട് പണമൊഴികെയുള്ള സാധന സാമഗ്രികൾ മതിയെന്ന് പറയുന്നില്ല.?

എന്റെ വീട്ടിലേക്ക് മൂന്ന് പേർ വന്നു.അവർ ജംഗ്ഷ്നിൽ ഒരു മേശയും പിടിച്ചിട്ടിരുന്ന്, ഇതേ കൊടികളും പിടിച്ച്, കളക്ഷൻ സെന്ററുകൾ എന്തുകൊണ്ട് തുടങ്ങുന്നില്ല?പോട്ടെ, ഈ ബക്കറ്റ്

ചേട്ടൻമാർ അങ്ങയുടെ ദുരിതാശ്വാസ ഫണ്ടിനെ പറ്റി വീടുകളിൽ ചെന്ന് ആളുകളെ ബോധവൽക്കരണം ചെയ്തിരുന്നെങ്കിൽ അതിന് പിന്നെയും അന്തസുണ്ടായിരുന്നു.പുര കത്തുമ്പോൾ വാഴവെട്ടുന്ന ഇമ്മാതിരി കലാപരിപാടികളും അവസാനിപ്പിക്കേണ്ടതല്ലേ?


abhilash talk about flood fund

Continue Reading
You may also like...

More in Social Media

Trending

Recent

To Top