Connect with us

ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ, അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല; നമിത പ്രമോദ്

Movies

ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ, അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല; നമിത പ്രമോദ്

ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ, അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല; നമിത പ്രമോദ്

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. ബാലതാരമായിരുന്നപ്പോൾ തന്നെ നമിത സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. തുടക്കകാലത്ത് തന്നെ നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചെങ്കിലും പിന്നീട് നമിത സജീവമല്ലാതായി. എന്തുകൊണ്ട് നമിതയെ തുടരെ സിനിമകളിൽ കാണാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. 2014 ൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ ഉൾപ്പെടെയുള്ള സിനിമകളിലൂടെ സെൻസേഷനായി മാറിയ നടിയാണ് നമിത പ്രമോദ്.

സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നമിത . എന്നാൽ പിന്നീട് സിനിമകളിൽ കാണാതായി. ഇപ്പോൾ വീണ്ടും നടി സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈശോ ഉൾപ്പെ‌ടെയുള്ള സിനിമകൾക്ക് ശേഷം നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് രജനി. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ.

ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. തുടരെ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നമിത പ്രമോദ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ഏത് അഭിനേതാക്കൾക്കും വരുന്ന സിനിമകളിൽ നിന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. വർഷത്തിൽ ഇത്ര പടം ചെയ്യാമെന്ന് ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല.

എനിക്ക് അങ്ങനെയാെരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല.


സിനിമ ഡിമാന്റ് ചെയ്യുന്ന കാര്യമാണ്, എനിക്ക് വേണ്ടി മാറ്റാൻ പറയുന്നത് മോശമാണ്. ഒരുപാട് കോംപ്ലിക്കേറ്റഡായി സോപ്പ് പതപ്പിച്ച് പറയാറില്ല. കഥ ഇഷ്ടപ്പെ‌ട്ടില്ലെങ്കിൽ തുറന്ന് പറയുന്നതാണ് തന്റെ രീതിയെന്നും നമിത പ്രമോദ് വ്യക്തമാക്കി. നല്ല സിനിമകൾ കണ്ടാൽ അതിന്റെ മേക്കേർസിന് സിനിമ കണ്ട് ഇഷ്ടമായെന്നും ഒപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും മെസേജ് അയക്കാറുണ്ട്.

സംവിധാനത്തിലേക്ക് കടക്കുമോ എന്നറിയില്ലെങ്കിലും എഴുതാൻ ഇഷ്ടമാണെന്നും നമിത പ്രമോദ് വ്യക്തമാക്കി. സംവിധായകൻ സിദ്ധാർത്ഥ് ശിവയാണ് പെർഫോമറെന്ന നിലയിൽ തന്നെ മാറി ചിന്തിക്കാൻ സഹായിച്ചതെന്നും നമിത പ്രമോദ് വ്യക്തമാക്കി. സിദ്ധാർത്ഥ് ശിവയുടെ ആണ് എന്ന സിനിമയിൽ നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബിസിനസിലും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സ്വന്തമായി കഫേ തുടങ്ങിയത്.

രജനി മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് നമിത പ്രമോദും സിനിമയുടെ അണിയറ പ്രവർത്തകരും. വിനിൽ സക്കറിയ വർ​ഗീസാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും. നവംബർ 17 ന് സിനിമ തിയറ്ററുകളിലെത്തും. ഇൻവെസ്റ്റി​ഗേഷൻ ​ക്രെെം ത്രില്ലറാണ് രജിനിയെന്ന് സൂചനയുണ്ട്. സൈജു കുറുപ്പ്, ലക്ഷ്മി ​ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും സിനിമയിൽ അണിനിരക്കുന്നു. കാളിദാസ് ജയറാം ഒരി‌ടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

More in Movies

Trending

Uncategorized