Connect with us

ഫോണിലെ വാള്‍പേപ്പര്‍ ഏതാണ്?; ആരാധകന്റെ ചോദ്യത്തിന് സ്‌ക്രീന്‍ ഷോര്‍ട്ട് അടക്കം മറുപടി നല്‍കി നമിത പ്രമോദ്

Malayalam

ഫോണിലെ വാള്‍പേപ്പര്‍ ഏതാണ്?; ആരാധകന്റെ ചോദ്യത്തിന് സ്‌ക്രീന്‍ ഷോര്‍ട്ട് അടക്കം മറുപടി നല്‍കി നമിത പ്രമോദ്

ഫോണിലെ വാള്‍പേപ്പര്‍ ഏതാണ്?; ആരാധകന്റെ ചോദ്യത്തിന് സ്‌ക്രീന്‍ ഷോര്‍ട്ട് അടക്കം മറുപടി നല്‍കി നമിത പ്രമോദ്

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരുമായി നമിത നടത്തിയ സംവാദമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷന്‍ നടത്തിയിരിക്കുകയാണ് നമിത. എന്ത് വേണമെങ്കിലും തന്നോട് ചോദിക്കാമെന്ന് പറഞ്ഞതോടെ നമിതയെ ഇഷ്ടമാണെന്നും കമ്മിറ്റഡ് ആണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വന്നിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം നടിയുടെ വാള്‍പേപ്പറിലെ ആളെയാണ്.

ഇത്തവണ രസകര നിരവധി ചോദ്യങ്ങളായിരുന്നു ആരാധകര്‍ നടിയോട് ചോദിച്ചിരുന്നത്. നമിതയുടെ പുതിയ സിനിമകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് വരാനിരിക്കുന്ന സിനിമകളുടെ പേരുകള്‍ നടി പറഞ്ഞിരിക്കുകയാണ്. ‘കപ്പ്, ഇരവ്, എതിരെ, നടന്‍ സൗബിന്‍ ഷാഹീറിനൊപ്പം അഭിനയിക്കുന്ന സിനിമ’, ഇതിനൊപ്പം വേറെ കുറേ ചിത്രങ്ങളും വരാനുണ്ടെന്നും നടി പറയുന്നു.

നമിതയുടെ ഫോണിലെ വാള്‍പേപ്പര്‍ ഏതാണെന്നുള്ള ചോദ്യത്തിന് സ്‌ക്രീന്‍ഷോട്ട് സഹിതം ചിത്രമെന്താണെന്ന് നടി കാണിച്ചിരിക്കുകയാണ്. നടന്‍ ദിലീപിന്റെ മകളും നമിതയുടെ ആത്മാര്‍ഥ സുഹൃത്തുമായ മീനാക്ഷി ദിലീപാണ് ഫോട്ടോയിലുള്ളത്. ഇരുവരും വിദേശത്തേക്കോ മറ്റോ നടത്തിയ യാത്രയ്ക്കിടയില്‍ നിന്നുള്ള ചിത്രമാണ് നമിത വാള്‍പേപ്പറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നടി മീനാക്ഷിയെ ചുംബിക്കാനായി നോക്കുന്നതാണ് കാണിച്ചിരിക്കുന്നത്.

നടി, റസറ്റോറന്റ് മുതലാല്‍എന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ച് നില്‍ക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെയാണ്… ‘എനിക്കതിനെല്ലാം നന്ദിയുണ്ട്. എല്ലായിപ്പോഴും ആ യാത്ര എളുപ്പമുള്ളതായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഇപ്പോഴും സ്ട്രഗിളുകള്‍ നിറഞ്ഞത് തന്നെയാണ്.

അവിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമൊക്കെ ഉണ്ടാവും. ഇന്നെനിക്ക് സ്വന്തമായി ഉള്ളതിനൊക്കെ വേണ്ടി ഞാനൊത്തിരി കഷ്ടപ്പെട്ടിരുന്നുവെന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസിലാവും. ഒന്നും നിസാരമല്ല. അടുത്ത ദിവസം എന്താണെന്ന് ഒരു ഐഡിയയുമില്ലാത്ത സമയത്ത് ഞാന്‍ എന്റെ സ്വപ്‌നങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്യാറുള്ളതെന്നും,’ നടി പറയുന്നു.

എല്ലാ കാലത്തും തനിക്ക് ക്രഷ് തോന്നിയിട്ടുള്ള നടന്‍ ഹൃത്വിക് റോഷനാണെന്നാണ് നമിത പ്രമോദ് പറയുന്നത്. പുതിയ തലമുറയ്ക്ക് വേണ്ടി ഉപദേശം കൊടുക്കാനൊക്കെ ചിലര്‍ നടിയോട് പറഞ്ഞിരുന്നു. എന്നാല്‍ എന്റെ ഉപദേശമൊന്നും ആരും എന്റെ അടുത്ത് നിന്ന് കേള്‍ക്കേണ്ടതില്ല. ഞാന്‍ പോവുന്നതൊക്കെ എന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതിലൂടെയാണ്. മാത്രമല്ല എന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുള്ള ഉപദേശങ്ങള്‍ പോലും ഞാന്‍ മുഴുവനും കേട്ടിട്ടില്ല. ഞാനെന്റെ തെറ്റുകളില്‍ നിന്നാണ് പഠിച്ചത്. ഇപ്പോഴും ഞാന്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നുണ്ടെന്നും അതിലൂടെ ഓരോന്നും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അഭിമാനത്തോട് കൂടി പറയുകയാണെന്നും നമിത പറയുന്നു.

മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡ ആണെന്ന് തോന്നി. പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മില്‍ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കി.

നമിതയുടെ മിക്ക അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ചോദ്യം വരാറുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും നമിത സംസാരിക്കാറില്ല. മീനാക്ഷി സിനിമയിലേക്ക് വരുന്നെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതൊന്നും യാഥാര്‍ത്ഥ്യമായിരുന്നില്ല. അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി ദിലീപ് ഇപ്പോഴുള്ളത്. എംബിബിഎസ് പഠനത്തിലാണ് മീനാക്ഷി. മീനാക്ഷിയുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending