Malayalam
ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ജയറാമും പാര്‍വതിയും, ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കി; മകളുടെ വിവാഹ ക്ഷണമാണോയെന്ന് സോഷ്യല്‍ മീഡിയ
ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ജയറാമും പാര്‍വതിയും, ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കി; മകളുടെ വിവാഹ ക്ഷണമാണോയെന്ന് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. പാര്‍വതി സിനിമകളിലൊന്നും സജീവമല്ലെങ്കിലും ജയറാം സിനിമകളിലെല്ലാം സജീവമാണ്. ഇപ്പോഴിതാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരിക്കുകയാണ് ജയറാമും പാര്‍വതിയും. രാജ്ഭവനിലെത്തിയാണ് ഇരുവരും ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഗവര്‍ണറോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫിനെയും താരങ്ങള്‍ സന്ദര്‍ശിച്ചു.
ഗവര്‍ണറുമായും ഭാര്യയുമായും ജയറാമും പാര്‍വതിയും സംവദിച്ചു. ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കിയ ശേഷമാണ് ഇരുവരും രാജ്ഭവനില്‍ നിന്നും മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഗവര്‍ണര്‍ താരങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെയും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്.
എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്ന ശേഷം മാളവികയുടെ വിവാഹം ക്ഷണിക്കാനാണോ രണ്ട് പേരും ഗവര്‍ണറെ കണ്ടതെന്നായിരുന്നു പലരും സംശയം പ്രകടിപ്പിച്ചത്. സുരേഷ് ഗോപിയും രാധികയും മകളായ ഭാഗ്യയുടെ വിവാഹം ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നു. അതിനാല്‍ തന്നെ ജയറാം ഗവര്‍ണറെ കണ്ടത് ചക്കിയെന്ന മാളവികയുടെ വിവാഹം ക്ഷണിക്കാനാണെന്നാണ് കമന്റുകള്‍. പുടവയ്‌ക്കൊപ്പം വിവാഹക്ഷണകത്ത് നല്‍കിയെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതേ കുറിച്ച് പാര്‍വതിയേ ജയറാമോ ഒന്നും പറഞ്ഞിട്ടില്ല.
പച്ചസാരിയില്‍ പാര്‍വതി അതിമനോഹരിയായിരിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ആദ്യം തന്നെ മാളവികയുടെ വിവാഹം ഉണ്ടാകുമെന്നും ആദ്യം മാളവികയുടെ വിവാഹം തന്നെയാകും നടക്കുകയെന്നും പാര്‍വതി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയങ്ങള്‍ അടുത്തടുത്ത ദിവസങ്ങളിലായി ആയിരുന്നു കഴിഞ്ഞത്.
മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്‍മാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍. 2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം പഠനത്തിന്റെ വേണ്ടി സിനിമയില്‍ നിന്ന് മാറി നിന്ന താരം പിന്നീട് 2016 ല്‍ മീന്‍ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.
നിശ്ചയത്തിന് പിന്നാലെ മാളവിക ജയറാമിന്റെ വരനെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയായിരുന്നു. നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്റെ പേര് എന്ന നടന്‍ വെളിപ്പെടുത്തി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്‍.