തന്റെ ഇഷ്ടത്തിന് കറങ്ങി നടക്കും… കാവ്യ മാധവനാണ് ഈ ഐഡിയ പറഞ്ഞു തന്നത് ;നമിത
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച് നായികയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പമെല്ലാം ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. പൊതുവെ സെലിബ്രിറ്റികള്‍ക്ക് പുറത്തിറങ്ങി ഷോപ്പിലും മറ്റും തങ്ങളുടെ ആഗ്രഹത്തിന് ഒത്ത് കറങ്ങി നടക്കാനൊന്നും സാധിക്കാറില്ല.
സെലിബ്രിറ്റി ആയതുകൊണ്ടുള്ള നഷ്ടം ഇതാണെന്ന് മിക്ക താരങ്ങളും പറയാറുണ്ട്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു പ്രശ്നം ഇല്ലെന്നാണ് നമിത പറയുന്നത്. ഇടയ്ക്ക് താന്‍ മെട്രോയിലൊക്കെ പോയി കറങ്ങി നടക്കാറുണ്ട്. ലുലു മാളിലും പോകാറുണ്ട്. എന്നാല്‍ ഇങ്ങനെ കറങ്ങി നടക്കുമെങ്കിലും തന്റെ വേഷം പര്‍ദ്ദ ആയിരിക്കുമെന്നെയുള്ളു.
ഭക്ഷണം കഴിക്കാന്‍ മാത്രം കുറച്ച് പാടാണ്. പിസയൊന്നും ആസ്വദിച്ച് കഴിക്കാനാവില്ലെന്നും നമിത പറയുന്നു. മുന്‍പൊരിക്കല്‍ അമ്മയ്ക്കൊപ്പം പോയപ്പോള്‍ പര്‍ദ്ദക്കുള്ളില്‍ താനാണെന്ന് ഒരാള്‍ കണ്ടുപിടിച്ചു. താന്‍ അമ്മേയെന്ന് വിളിച്ചപ്പോഴായിരുന്നു തിരിച്ചറിഞ്ഞത്. കാവ്യ മാധവനായിരുന്നു പര്‍ദ്ദയണിഞ്ഞ് പുറത്തേക്ക് പോവുന്നതിനെക്കുറിച്ചുള്ള ഐഡിയ പറഞ്ഞുതന്നതെന്നും നമിത പറഞ്ഞു.
namitha- kavya madhavan