Connect with us

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി

Malayalam

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി

മലയാളികളുടെ പ്രിയ നടിയാണ് നീ-നയിലൂടെ അരങ്ങേറിയ ദീപ്തി സതി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ദീപ്തിയ്ക്ക് കഴിഞ്ഞു. ഫെമിന മിസ് ഇന്ത്യ 2014 എന്ന നിലയില്‍ പ്രശസ്തയായ ശേഷമാണ് ദീപ്തി സതി ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ ശക്തമായ വേഷം അവതരിപ്പിച്ച്‌ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.

എന്നാൽ , നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിക്കാതിരുന്നതിലാണ് വീണ്ടും അഭിനയിക്കാതിരുന്നതെന്ന് നടി തുറന്ന് പറയുന്നു. അപ്പോഴും മലയാളം തന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാലാണ് താന്‍ ഇപ്പോള്‍ ശക്തമായ വേഷത്തിലൂടെ തിരിച്ചുവരുന്നതെന്നും അവര്‍ വ്യക്തമാക്കി.ലാന്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെന്‍സില്‍ പൃഥ്വവിരാജിന്റെ ഭാര്യയായാണ് നിലവില്‍ ദീപ്തി അഭിനയിക്കുന്നത്.

നീനയിലെ കഥാപാത്രം മുറിമുറിച്ച ശരീര ഭാഷയില്‍ മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നെങ്കില്‍ പൃഥ്വിരാജ് ചിത്രത്തില്‍ തനിക്ക് നീണ്ട മുടികളാണെന്നും ദീപ്തി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാലാം വയസുമുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന തനിക്ക് ഒരു സിനിമയിലും ഇതുവരെ നൃത്തം ചെയ്യാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ ഇതില്‍ അതുണ്ടെന്നും താരം പറയുന്നു.

deepthi sathi- talks about her malayalam movies

More in Malayalam

Trending

Recent

To Top