Connect with us

നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു; മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്; അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ?യു യുവാവിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നമിത പ്രമോദ്

Malayalam

പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ വളരെ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നടി നമിത പ്രമോദിനെതിരെ ഒരു യുവാവ് നടത്തിയ ആരോപണം ശ്രദ്ധേയമാകുന്നത്. “നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്ബോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേള്‍ക്കുമ്ബോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ? ” മലയാളികളുടെ പ്രിയ നടി നമിത പ്രമോദിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു യുവാവ് ഇട്ട കമന്റ് ആണിത്.

എന്നാൽ നമിതയുടെ മറുപടി ഇങ്ങനെ ആയിരുന്നു.”സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.” താരങ്ങള്‍ സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് അത് വാര്‍ത്ത ആകാത്തത് അവര്‍ക്കു താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. നമിതാ പ്രമോദിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പക്വതയോടെയും മാന്യമായും യുവാവിന് നമിത പ്രമോദ് കൊടുത്ത മറുപടി കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

namith pramod- replies to comment

More in Malayalam

Trending

Recent

To Top