Connect with us

അതിൻറെ ഉദാഹരണ മായിരുന്നു മോനിഷയുടെ കാര്യത്തിൽ സംഭവിച്ചത്! എം.ജി ശ്രീകുമാർ പറയുന്നു!

Malayalam

അതിൻറെ ഉദാഹരണ മായിരുന്നു മോനിഷയുടെ കാര്യത്തിൽ സംഭവിച്ചത്! എം.ജി ശ്രീകുമാർ പറയുന്നു!

അതിൻറെ ഉദാഹരണ മായിരുന്നു മോനിഷയുടെ കാര്യത്തിൽ സംഭവിച്ചത്! എം.ജി ശ്രീകുമാർ പറയുന്നു!

മലയാളികൾക്ക് മറക്കാൻ കഴിയാത്ത നടിയാണ് ‘മോനിഷ’ . മലയാളികൾക്ക് കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ നടിയാണ് മോനിഷ. മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖശ്രീയായി നില്കുന്ന നടിയാണ്. കുറഞ്ഞ കാലയളവിൽ മാത്രമാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നതെങ്കിലും മലയാളികളുടെ പ്രിയങ്കരിയാവാൻ കഴിഞ്ഞ നടികൂടിയാണ് മോനിഷ.
അത്രത്തോളം മുഖശ്രീയുള്ള മറ്റൊരു നടിയും മലയാള സിനിമയിൽ പിന്നിട് വന്നിട്ടില്ല. റോഡ് അപകടം കർന്നെടുത്തത് മലയാളത്തിന്റെ മുഖശ്രീയെ ആണ്. 25 വർഷം മുൻപു നടന്ന ആ അപകടത്തെപ്പറ്റി ഇപ്പോഴും ഓർമ ഉണ്ടാകും.വെള്ളിത്തിരയിലെ ആ സുന്ദര മുഖം ഇപ്പോഴും അപ്രേക്ഷകരുടെ ഓർമകളിലുണ്ട്.

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച ‘നഖക്ഷതങ്ങൾ’ (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത്‌ ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച ‘ഗൗരി’ എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെവച്ച് സംസ്കരിച്ചു.

25 വർഷങ്ങളായി മോനിഷ നമ്മോടു വേർപിരിഞ്ഞിട്ടു. ഇപ്പോഴിതാ എംജി ശ്രീകുമാർ ഓർമ പങ്കുവെക്കുകയാണ്.തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാർ പറയുന്നു. നിരവധി അനുഭവങ്ങൾ ജീവിതത്തിൽ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

എം.ജിയുടെ വാക്കുകൾ-‘ഒരുപാട് ഉദാഹരണങ്ങൾ എന്റെ ജീവിത്തിലുണ്ട്. മോനിഷയുടെ കാര്യം. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാൽ അതിന്റെ രണ്ടാഴ്‌ച കഴിഞ്ഞപ്പോഴാണ് അവൾ പോയത്. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാൻ കഴിയില്ല’.

sreekumar talk about monisha

Continue Reading
You may also like...

More in Malayalam

Trending