Malayalam
ചൈനയെ തേച്ച് ഒട്ടിക്കാൻ നജിം അര്‍ഷാദ്; സൈനീകര്‍ക്കൊപ്പം! കട്ടയ്ക്ക് ഒടുവിൽ ചെയ്തത് കണ്ടോ?
ചൈനയെ തേച്ച് ഒട്ടിക്കാൻ നജിം അര്‍ഷാദ്; സൈനീകര്‍ക്കൊപ്പം! കട്ടയ്ക്ക് ഒടുവിൽ ചെയ്തത് കണ്ടോ?
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചൈനാ വിരുദ്ധ വികാരം അലയടിക്കുകയാണ്. ഇന്ത്യന്‍ സൈനികര്‍ക്ക് പിന്തുണ നല്കാന് ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്ത് നജീം അര്‍ഷാദ്. നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുള്ളവെന്ന് നജീം ഫേസ്ബുക്കിൽ കുറിച്ചു.
ടിക് ടോക്ക് ഡിലീറ്റ് ചെയ്യുകയാണ്, ജയ്ഹിന്ദ് എന്ന കുറിപ്പും ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതിന്റെ കണ്ഫര്മേഷന് മെസേജിന്റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചു. നജീമിന്റെ തീരുമാനത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഫെയ്സ്ബുക്കില്‍ വന്നത്.കേവലം ഒരു മൊബൈൽ ആപ്ലിക്കേഷൻ ബഹിഷ്കരിച്ചതിന്റെ പേരിൽ നമ്മുടെ രാജ്യത്തിനും സൈനികർക്കും എന്താണു നേട്ടമെന്നു നിരവധി പേർ ചേദിച്ചു. എന്നാൽ ഒരു നേട്ടവും ഇല്ലെന്നും ഇത് ഒരു പ്രതിഷേധം മാത്രമാണെന്നും ആയിരുന്നു നജീമിന്റെ മറുപടി.
ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്ന ആഹ്വാനം വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പെടുന്ന ചൈനീസ് ഉത്പന്നങ്ങളും മൊബൈല്‍ ആപ്പുകളും വരെ നീക്കം ചെയ്യാനുള്ള ആഹ്വാനവും രാജ്യവ്യാപകമായി പ്രചരിക്കുന്നു.
ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്. ചൈനാ ബന്ധത്തിന്റെ പേരില്‍ ആഗോള തലത്തില്‍ സംശയമുനയില്‍ നില്ക്കുന്ന ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടിക് ടോക്കിന്റെ ആഗോള ഉപയോക്താക്കളില്‍ ഏറ്റവും അധികം പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്.
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നജീം അര്‍ഷാദ് നിരവധി സൂപ്പര്‍ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നജീമിനെ കൂടാതെ നിരവധി മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ടിക് ടോക്കില്‍ അക്കൗണ്ടുണ്ട്.
