Malayalam
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനുമായി ബന്ധം, നഗ്മയെ കുറിച്ച് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനുമായി ബന്ധം, നഗ്മയെ കുറിച്ച് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ചിരുന്ന നടിയാണ് നഗ്മ. ഹോട്ട് ഐക്കണായി അറിയപ്പെട്ട നടി തമിഴ്,തെലുങ്ക് സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങി. മലയാളത്തിലും ഹിന്ദിയിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1990ല്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനേത്രിയായി അരങ്ങേറ്റം കുറിച്ച നഗ്മ ഏകദേശം 18 വര്‍ഷത്തോളം ഇന്ത്യന്‍ ഭാഷകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു ചൈനീസ് ഭാഷാ ചിത്രത്തിലും നഗ്മ അഭിനയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
കരിയറിന്റെ ഒരു ഘട്ടത്തില്‍ വെച്ച് പെട്ടെന്നായിരുന്നു നഗ്മയുടെ താരത്തിളക്കം കുറഞ്ഞിരുന്നത്. അര്‍ധ സഹോദരിയായ ജ്യോതിക താരമായി മാറുമ്പോഴേയ്ക്കും നഗ്മ സിനിമാ ലോകത്ത് നിന്നും അകന്നിരുന്നു. ഗോസിപ്പുകള്‍ എന്നും നടിയെ തേടി വന്നിട്ടുണ്ട്. നഗ്മയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുമുണ്ട്. നടന് ശരത്കുമാര്, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരുമായി നഗ്മയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് സംസാരമുണ്ടായി.
ഗോസിപ്പുകളെല്ലാം നഗ്മ നിഷേധിക്കുകയാണുണ്ടായത്. വര്‍ഷങ്ങളോളം നഗ്മയെ പിന്തുടര്‍ന്ന മറ്റൊരു അഭ്യൂഹമാണ് അധോലോക ബന്ധം. മുംബൈ അധോലോക പ്രമുഖനുമായി നഗ്മയ്ക്ക് ബന്ധമുണ്ടെന്നാണ് സിനിമാ ലോകത്തുണ്ടായ സംസാരം. ഇന്നും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 2005 ലാണ് നഗ്മ ഇങ്ങനെയാെരു വിവാദത്തില്‍ പെട്ടത്.
ആ വര്‍ഷം മുംബൈ അണ്ടര്വേള്ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനലുകള്‍ പിടിയിലായി. ഇവരില്‍ ഒരാളായ ജമിറുദ്ദീന് അന്‍സാരി നടത്തിയ വെളിപ്പെടുത്തലാണ് നഗ്മയ്ക്ക് വിനയായത്. 10 ലക്ഷം രൂപ നഗ്മയുടെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ഞാനെത്തിച്ചിട്ടുണ്ട്. അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിമാണ് ഇക്കാര്യം തന്നെ ഏല്‍പ്പിച്ചതെന്നും ഇയാള്‍ മുംബൈ പൊലീസിനോട് വെളിപ്പെടുത്തി. നഗ്മയും അനീസും തമ്മില്‍ ബന്ധമുണ്ടെന്നും താന്‍ നടത്തിയത് ഹവാല ഇടപാടാണെന്നും ഇയാള്‍ പറഞ്ഞു.
വെളിപ്പെടുത്തല്‍ വലിയ തോതില്‍ ചര്‍ച്ചയായി. നഗ്മ അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ജാര്‍ഖണ്ഡില്‍ പാര്‍ട്ടിക്ക് വേണ്ടി ക്യാംപയിന് നടത്തുകയായിരുന്നു. വാര്‍ത്ത പരന്നതോടെ നഗ്മയെ ക്യാംപയിനില്‍ നിന്നും മാറ്റി നിര്‍ത്തി. എന്നാല്‍ ആരോപണങ്ങള്‍ നഗ്മ നിഷേധിച്ചു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണെന്നും അറസ്റ്റിലായയാള്‍ പറയുന്നത് നടിയായ മറ്റൊരു നഗ്മയെക്കുറിച്ചാണെന്നും ഇവരുടെ യഥാര്‍ത്ഥ പേര് മുംതാസ് എന്നാണെന്നും നഗ്മ വാദിച്ചു.
നഗ്മയെക്കുറിച്ചുള്ള മൊഴി പിന്‍വലിച്ചതായി പിന്നീട് ജമിറുദ്ദീന് അന്‍സാരിയുടെ അഭിഭാഷകന് അറിയിക്കുകയും ചെയ്തു. ഏറെക്കാലം ഈ വിവാദങ്ങള്‍ നീണ്ട് നിന്നു. ഗോസിപ്പുകളിലും വിവാദങ്ങളിലും പഴയത് പോലെ നഗ്മയിപ്പോള് അകപ്പെടാറില്ല. 49 കാരിയായ നഗ്മ ഇപ്പോഴും വിവാഹിതയായിട്ടില്ല. മുമ്പൊരിക്കല്‍ ഇതേക്കുറിച്ച് നഗ്മ തുറന്ന് സംസാരിച്ചിട്ടുണ്ട്. അവിവാഹിതയായി തുടരണമെന്ന് എനിക്കില്ല. സത്യത്തില്‍ വിവാഹം ചെയ്ത് കുടുംബവും കുട്ടികളുമായി കഴിയണമെന്ന് ആഗ്രഹവുമുണ്ട്. അങ്ങനെയെന്തെങ്കിലും നടക്കുമോ എന്ന് നമുക്ക് നോക്കാം എന്നാണ് നടി പറഞ്ഞത്.
അതേസമയം വിവാഹിതയല്ലെങ്കിലും ഞാന്‍ സന്തോഷവതിയാണെന്നും ജീവിതത്തില്‍ സന്തോഷത്തിന് കുറവില്ലെന്നും നഗ്മ അന്ന് വ്യക്തമാക്കി. സൗരവ് ഗാംഗുലിയുമായുണ്ടായ നഗ്മ ബന്ധം ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. സൗരവ് ഗാംഗുലി അന്ന് വിവാഹിതനാണ്. ക്രിക്കറ്റ് താരവും നഗ്മവും തമ്മിലുള്ള വിവാഹേതരബന്ധമെന്ന് പറഞ്ഞ് വാര്‍ത്ത പറരന്നിരുന്നു. ഗാംഗുലിയുടെ വിവാഹ ജീവിതത്തില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കിയെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹിതനായിരുന്നിട്ടും ശരത്ത് കുമാര്‍ നഗ്മയുമായി അടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇരുവരും ഏറെക്കാലം ലിവിങ് ടുഗൈതര് ജീവിതം നയിച്ചതായും പറയപ്പെടുന്നു.മാത്രമല്ല നഗ്മയുമായുള്ള സൗഹൃദം ശരത്ത് കുമാറിന്റെ ദാമ്പത്യ ജീവിതത്തെയും വല്ലാതെ ബാധിച്ചു. 1984ല്‍ ആയിരുന്നു ശരത്ത് കുമാറിന്റെ ആദ്യ വിവാഹം. ഛായയായിരുന്നു ഭാര്യ. ഇരുവരും 2000ത്തില്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിനുള്ള കാരണമായത് ശരത്ത് കുമാറിന്റെ വിവാഹേതര ബന്ധമായിരുന്നുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ അന്ന് മുതല്‍ നഗ്മ ഗോസിപ്പ് കോളങ്ങളില്‍ ശരത്തിനൊപ്പം നിറഞ്ഞ് നിന്നു. ഇക്കാര്യം പിന്നീട് താരം തുറന്ന് സമ്മതിച്ചിരുന്നു.
