Connect with us

അന്ന് അംഗരക്ഷകര്‍ തള്ളിതാഴെയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വിവാദങ്ങളെ കാറ്റില്‍ പറത്തി താരം

Actor

അന്ന് അംഗരക്ഷകര്‍ തള്ളിതാഴെയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വിവാദങ്ങളെ കാറ്റില്‍ പറത്തി താരം

അന്ന് അംഗരക്ഷകര്‍ തള്ളിതാഴെയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വിവാദങ്ങളെ കാറ്റില്‍ പറത്തി താരം

നിരവധി ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു തന്നെ കാണാനെത്തിയ അംഗവൈകല്യമുള്ള ആരാധകനെ അംഗരക്ഷകര്‍ തള്ളിമാറ്റിയത് ഏറെ വിവാദമായത്.

അന്ന് താരം അത് ശ്രദ്ധിക്കാതെ നടന്ന് പോകുന്നതാണ് വീഡിയോയില്‍ കാണാനായത്. എന്നാല്‍ സംഭവം വിവാദമായതോടെ പലകോണുകളില്‍ നിന്നും നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നാഗാര്‍ജുന രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പുചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ട മുന്‍കരുതലുകളെടുക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ ആരാധകനെ നേരില്‍ കണ്ട് ഒപ്പം നിന്ന് ഫോട്ടോയെടുത്തിരിക്കുകയാണ് താരം.

നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല, ഞങ്ങള്‍ക്കാണ് തെറ്റ് സംഭവിച്ചത് എന്ന് പറഞ്ഞ് അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് നില്‍ക്കുന്ന ആരാധകരനെയും വീഡിയോയില്‍ കാണാം.

More in Actor

Trending

Recent

To Top