Malayalam Breaking News
വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങി നാഗചൈതന്യയും സാമന്തയും
വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങി നാഗചൈതന്യയും സാമന്തയും
വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങി നാഗചൈതന്യയും സാമന്തയും
താരദമ്ബതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വിവാഹശേഷം ഇരുവരും നായികയും നായകനും ആവുന്ന ആദ്യ ചിത്രമാണിത്. നാഗചൈതന്യ തന്റെ ഫേയ്‌സ് ബുക്കിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടത്. ന്യൂ ഇയറിന്റെ തുടക്കത്തിൽ തന്നെ ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു എന്നായിരുന്നു പോസ്റ്റിലെ കുറിപ്പ്.
‘നിന്നു കൊറി’ സംവിധാനം ചെയ്ത ശിവ നിര്‍വാണയാണ് ചിത്രം ഒരുക്കുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്.
സാമന്ത ജോഡി ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്.യേ മായ ചെസവെ, ഓട്ടോ നഗർ സൂര്യ, മനം എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ. അടുത്ത വര്‍ഷം ഏപ്രിലോടെ ചിത്രം തീയറ്ററുകളിലെത്തും.
nagachaithanya and samantha new movie majili
