Malayalam Breaking News
മമ്മൂട്ടിയെ പോലെ നദിയയും സ്റ്റില്‍ യംഗാണ്…. ആ രഹസ്യം തുറന്ന് പറഞ്ഞ് നദിയ മൊയ്തു
മമ്മൂട്ടിയെ പോലെ നദിയയും സ്റ്റില്‍ യംഗാണ്…. ആ രഹസ്യം തുറന്ന് പറഞ്ഞ് നദിയ മൊയ്തു
മമ്മൂട്ടിയെ പോലെ നദിയയും സ്റ്റില്‍ യംഗാണ്…. ആ രഹസ്യം തുറന്ന് പറഞ്ഞ് നദിയ മൊയ്തു
1980 കളില്‍ മലയാള സിനിമയിലെ മിന്നും താരമായിരുന്നു നദിയ മൊയ്തു. 1984ല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നദിയയ്ക്ക് താര രാജാക്കന്‍മാരുടെയും നായിക ആകാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്…. മോഹന്‍ലാലിന്റെ നായികയായി തുടക്കം കുറിച്ച നദിയ പിന്നീട് മമ്മൂട്ടിയുടെയും നായികയായി.
1985ല്‍ ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലാണ് നദിയയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് അതേവര്‍ഷം തന്നെ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലും 86ല്‍ പൂവിന് പുതിയ പൂന്തെന്നല്‍, ശ്യാമ എന്നീ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ ഡബിള്‍സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തി.
ഡബിള്‍സിന് ശേഷം ഇനി ഇരുവരും ഒന്നിച്ചൊരു ചിത്രം സംഭവിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാലിപ്പോള്‍ വിഷയം അതല്ല. മമ്മൂട്ടിയുടെ സൗന്ദര്യ സരക്ഷണം സിനിമയ്ക്കകത്തും പുറത്തും ചര്‍ച്ചയാണ്. അതുപോലെയാണ് നദിയയുടെയും. നദിയ്ക്ക് ഇപ്പോള്‍ 51 വയസ്സായെങ്കിലും ഇപ്പോഴും ഇവര്‍ സ്റ്റില്‍ യംഗാണ്. ഇതിന്റെ രഹസ്യം നദിയ തന്നെ തുറന്നു പറയുന്നു.
താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. രണ്ടാം വരവിലെ ആദ്യ മലയാള ചിത്രവും അദ്ദേഹത്തോടൊപ്പമായിരുന്നു. എനിക്കിപ്പോള്‍ 51 വയസ്സായി. എല്ലാവരും ചോദിക്കും മമ്മൂക്ക ബോഡി മെയിന്റെയ്ന്‍ ചെയ്യുന്ന പോലെ നദിയയും ശരീരം നോക്കുന്നുണ്ടല്ലോ എന്ന്. ഈ ചോദ്യത്തിന് തമാശയായി ഞാന്‍ പറയും, ഞങ്ങള്‍ രണ്ടു പേരും കഴിക്കുന്നത് ഒരേ ഭക്ഷണമാണെന്ന്. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക എന്നതാണ് എന്റെ രീതി. എത്ര തിരക്കുണ്ടെങ്കിലും വ്യായാമം ചെയ്യുന്നതിന് മുടക്കം വരുത്താറില്ലെന്നും നദിയ പറയുന്നു.
Nadiya Moidu compares Mammootty beauty
