Malayalam
ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ
ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേർന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുമുണ്ട്. ഇവർക്കൊപ്പം, സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ മണി.
മണിയുടെ മരണം വരേയും മൂവരും തമ്മിലുള്ള സുഹൃദ് ബന്ധം ഒരുപോലെ തുടർന്നു. കലാഭവൻ മണിയില്ലാത്ത ഈ ലോകത്ത് നാദിർഷയും ദിലീപുമൊക്കെ അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. നാദിർഷയും ദിലീപും നേരത്തെ തന്നെ സുഹൃത്തുക്കൾ ആണെങ്കിലും കലാഭവനിൽ വെച്ചാണ് മണി ഇവർക്ക് ഇടയിലേക്ക് വരുന്നത്. ആ കൂടിക്കാഴ്ചയെ കുറിച്ച് നാദിർഷയും മണിയും നേരത്തെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വിശദമായി സംസാരിച്ചിരുന്നു. ദിലീപിന് വേണ്ടി ഞാൻ മണിയെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഒരൊറ്റ വാക്കിൽ തീരുമാനം മാറ്റിയെന്നായിരുന്നു നാദിർഷ മണിയുടെ സാന്നിധ്യത്തിൽ തന്നെ ഒരിക്കൽ പറഞ്ഞത്.
കലാഭവന്റെ സ്റ്റേജുകളിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കൊച്ചിൻ ഹരിശ്രീ, കലാഭവൻ, ഓസ്കാർ എന്നിങ്ങനെ വിവിധ ട്രൂപ്പുകളായി മത്സര ബുദ്ധിയുടോ പരിപാടികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. കലാഭവന്റെ ഗാനമേളകൾക്ക് ഇടയിലായിരുന്നു മണി അന്ന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒന്ന് രണ്ട് വേദികളിൽ നിന്നും അദ്ദേഹത്തിന്റെ പരിപാടി കണ്ടിരുന്നുവെന്നും നാദിർഷ പറയുന്നു.
കായികമായിട്ടുള്ള കാര്യങ്ങളും അദ്ദേഹം ചെയ്യുമായിരുന്നു. സാധാരണ മിമിക്രിക്കാർ വായ കൊണ്ടാണ് കാണിക്കുന്നതെങ്കിൽ തന്റെ ശരീരം കൊണ്ട് എന്ത് കാണിക്കാൻ കഴിയുമോ അത് പരമാവധി കാണിക്കുന്ന സമയാണ്. ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത് ഞാൻ അദ്ദേഹത്തെ ഒരു ഗൾഫ് പരിപാടിക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോഴാണ്.
ഗൾഫ് പരിപാടിയിലേക്ക് പോകുന്നതിന് വേണ്ടി രണ്ട് മിമിക്രിക്കാർ വരുമെന്നാണ് പരിപാടി ഏറ്റെടുത്ത സെഞ്ചറി മമ്മിക്ക എന്നോട് പറഞ്ഞിരുന്നത്. ഒന്ന് ടിനി ടോം ആണ്, മറ്റൊന്ന് കലാഭവനിലുള്ള മണിയാണെന്നും പറഞ്ഞു. രണ്ടു പേരേയും എനിക്ക് അറിയാമായിരുന്നു. ആകെ രണ്ടു പേരെയാണ് വേണ്ടത്. പക്ഷെ എന്റെ കൂടെ ഇപ്പുറത്ത് ദിലീപ് നിൽക്കുന്നുണ്ട്. അവനും ഈ പരിപാടിയിലേക്ക് വരാൻ വേണ്ടി തയ്യാറായി നിൽക്കുകയാണ്.
ടിനി ടോമിന് ഓൾറെഡി അവസരം ഉറപ്പാണ്. കലാഭവൻ നോക്കിയിട്ട്, അദ്ദേഹം പറ്റില്ലെങ്കിൽ ദിലീപിനെ കൊണ്ടുപോകാമെന്നും പറഞ്ഞിട്ടുണ്ട്. മണി എന്റെ മുന്നിൽ സകല അഭ്യാസങ്ങളും കാണിച്ചു. കുരങ്ങ് നടക്കുന്നതെല്ലാം കാണിച്ചു. എന്നാൽ മനസ്സുകൊണ്ട് ഞാൻ ദിലീപിനെ കൊണ്ടുപോകാൻ പ്ലാൻ ചെയ്ത് വെച്ചിരിക്കുകയാണ്. അതിന് മണിയെ ഒഴിവാക്കണമായിരുന്നുവെന്നു.
അങ്ങനെയിരിക്കെയാണ് മണി പറയുന്നത് ഞാൻ ആന നടക്കുന്നത് പോലെ നടക്കുമെന്ന് പറയുന്നത്. എന്നാൽ അത് കാണിക്കെന്ന് പറഞ്ഞു. ആനയുടെ ബാക്ക് ആണ് കാണിക്കേണ്ടത്. അതിന് ബ്ലാക്ക് പാറ്റ് വേണം, എന്നാലെ ആനയുടെ കറക്ട് ഐറ്റം കിട്ടുകയുള്ളു. പക്ഷെ അദ്ദേഹം കറുത്ത പാന്റ് എടുത്തിരുന്നില്ല. ഞാൻ അതിൽ പിടച്ച് കയറാൻ നോക്കിയപ്പോൾ അവൻ പറഞ്ഞത് “ഒരു പാന്റേയുള്ളു, നാളെ പ്രോഗ്രാമിന് പോകാൻ വേണ്ടി അത് കഴുകിയിട്ടിരിക്കുകയാണ്’ എന്നായിരുന്നു.
ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു. സിദ്ധീഖ് ഇക്ക നയിച്ച ആ പരിപാടിയായിരുന്നു കലാഭവൻ മണിയുടെ ആദ്യ വിദേശ യാത്ര. ഒരു മാസക്കാലം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. ആദ്യം വേറെ വേറെ മുറികളിലാണ് താമസം.
ആദ്യം ഞാൻ നോക്കിയപ്പോൾ ഓർക്കസ്ട്രക്കാർ കിടക്കുന്ന മുറിയുടെ ഒരു കോണിൽ ഷീറ്റ് വിരിച്ചാണ് അദ്ദേഹം കിടക്കുന്നത്. അതോടെ ഞാൻ അവനെ എന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച് കിടന്ന് തുടങ്ങി. അതായിരുന്നു എല്ലാത്തിന്റേയും തുടക്കമെന്നും നാദിർഷ പറയുന്നു.
തന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയ സുഹൃത്ത് ദിലീപാണെന്ന് മണി മുൻപ് പറഞ്ഞിരുന്നു. മണിയുണ്ടായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി സംസാരിക്കാൻ മുന്നിലുണ്ടായേനെ എന്ന് ദിലീപും പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ആ സാന്നിധ്യം ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും മണ്ണിൽ നിന്ന് പോയാലും മണി മനസിൽ നിന്നും പോവില്ലെന്നും മുൻപ് ജനപ്രിയനായകൻ പറഞ്ഞിരുന്നു.
ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന സുഹൃത്തായിരുന്നു മണിയെന്നും ദിലീപും നാദിർഷയും മുൻപ് പറഞ്ഞിരുന്നു. മണി ഇല്ലാതെ ഞങ്ങൾ അങ്ങനെയധികം പോയിട്ടില്ല. ഓരോ ഷോ ചെയ്യുമ്പോഴും ഞങ്ങൾ റിഫ്രഷ് ആവാറുണ്ട്. സിനിമയിലെ തിരക്കുകളൊക്കെ മാറ്റി വെച്ചാണ് എല്ലാവരും ഷോയ്ക്ക് വരുന്നത്. ഇപ്പോൾ ഷോ ചെയ്യുമ്പോഴും ആ ശൂന്യത അനുഭവപ്പെടുന്നുണ്ട്. കുറേ ഷോ ഒക്കെ ചെയ്താണ് സിനിമയിലെത്തിയത്. വന്ന വഴി ഞങ്ങളൊരിക്കലും മറക്കില്ലെന്നും അവർ പറഞ്ഞിരുന്നു.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും പ്രണയസാഫല്യത്തിൽ തനിക്കും പങ്കുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങളൊക്കെ ഞാൻ അവർക്ക് ചെയ്ത് കൊടുത്തിരുന്നു. അവർ രണ്ടാളുമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. മുൻപൊരിക്കൽ ഷോയ്ക്കിടെ ദിലീപിൽ നിന്നും ഒടാി രക്ഷപ്പെട്ടതിനെക്കുറിച്ചും കലാഭവൻ മണി പറഞ്ഞിരുന്നു. തിളക്കത്തിലെപ്പോലെ മുണ്ടുരിയുന്നത് ചെയ്യുകയായിരുന്നു. അന്ന് ദിലീപെങ്ങാനും എന്റെ മുണ്ട് ഉരിഞ്ഞിരുന്നേൽ വിവരം അറിഞ്ഞേനെ. ഞാൻ ജീവനും കൊണ്ട് ഓടുകയായിരുന്നു.
ഒരു വിദേശ ഷോയ്ക്കായി മണി കൊണ്ടുപോയതിനെക്കുറിച്ച് പറഞ്ഞുള്ള നാദിർഷയുടെ വാക്കുകളും വൈറലായിരുന്നു. മണിയെ കൊണ്ടുപോവാനൊന്നും തീരുമാനിച്ചിരുന്നില്ല. കുറേ സംഭവങ്ങൾ മണി കാണിച്ചപ്പോഴും അതൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതിനിടയിലാണ് ആനയുടെ ബാക്ക് കാണിക്കുമെന്ന് പറഞ്ഞത്. അതിന് കറുത്ത് പാന്റാണ് വേണ്ടത്. മണി അന്ന് മുണ്ടായിരുന്നു ഉടുത്തത്. ഇത് കാണിക്കാതിരിക്കാൻ വേണ്ടിയല്ലേ ഇന്ന് മുണ്ടുടുത്തത് എന്ന് ചോദിച്ചിരുന്നു. എനിക്കാകെ ഒരു പാന്റേയുള്ളൂ. അത് അലക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് മണി പറഞ്ഞത്. അതോടെയാണ് മണിയെ കൊണ്ടുപോവാൻ തീരുമാനിച്ചതെന്നായിരുന്നു നാദിർഷ പറഞ്ഞത്.
കലാഭവൻ മണിയുടെ മരണം ദിലീപിനെ വല്ലാതെ തളർത്തിയിരുന്നു. ഒരിക്കൽ കലാഭവൻ മണിയുടെ രസകരമായ കമന്റ് കേട്ട് താൻ ഒരു സിനിമ ചെയ്യാൻ ഏറെ വൈകിയതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്. ചാന്തുപൊട്ട് എന്ന സിനിമയെക്കുറിച്ചാണ് വെളിപ്പെടുത്തൽ. നാദിർഷയാണ് എന്നോട് വന്ന് ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകമുണ്ട്, നീ അത് കാണണം, നിനക്ക് അത് ചെയ്യാൻ പറ്റും എന്നെല്ലാം പറഞ്ഞത്. ഞാൻ ഇക്കാര്യം ലാൽ ജോസിനോട് പറഞ്ഞു. ഞാനും ലാലുവും ചേർന്ന് അത് സിനിമയാക്കാമെന്നും തീരുമാനിച്ചു. പക്ഷേ, അത് കഴിഞ്ഞ് എട്ട് വർഷത്തിനു ശേഷമാണ് ഞാൻ ആ സിനിമ ചെയ്യുന്നത്.
അതിന്റെ കാരണം എന്താണെന്ന് വച്ചാൽ, ഒരിക്കൽ കലാഭവൻ മണിയോട് ഞാൻ ഈ കഥയെ കുറിച്ച് പറഞ്ഞു. സ്ത്രീത്വമുള്ള കഥാപാത്രത്തെയാണ് ഞാൻ ചെയ്യാൻ പോകുന്നതെന്നും മണിയോട് പറഞ്ഞു. അപ്പോ മണി എന്നോട് പറഞ്ഞു ‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകില്ലാട്ടോ’ എന്ന്. അത് എനിക്ക് വലിയ അടിയായി പോയി. ഞാൻ പിന്നെ ഓരോ കാരണങ്ങൾ പറഞ്ഞ് ആ സ്ക്രിപ്റ്റ് മാറ്റിവച്ചു. പിന്നീട് മീനാക്ഷി ജനിച്ച ശേഷമാണ് ഞാൻ ആ സിനിമ ചെയ്യുന്നത്,’ എന്ന് ദിലീപ് ചിരിച്ചുകൊണ്ട് ഒരിക്കൽ പറഞ്ഞിരുന്നത്.
അടുത്തിടെയും, കലാഭവൻ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുതെന്ന അഭ്യർത്ഥനയുമായി നാദിർഷ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുലൂടെയായിരുന്നു നാദിർഷയുടെ പ്രതികരണം. ‘ജനുവരി ഒന്ന്. കലാഭവൻ മണിയുടെ ജന്മദിനം. കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം .
അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
അതേസമയം, നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിൻറെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായിട്ടാണ് കലാഭവൻ മണിയുടെ ജീവിതം തുടങ്ങിയത്. മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി തിളങ്ങി.
സകലകലാവല്ലഭൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന കലാകാരൻ കൂടിയായിരുന്നു മണി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ കഴിവ് തെളിയിക്കാത്ത മേഖലകൾ കുറവാണ്. നാടൻ പാട്ടുകളിലൂടെ മലയാളി മനസുകളിൽ അതിവേഗത്തിൽ കയറി കൂടാനും മണിക്ക് സാധിച്ചു. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളിൽ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ ആസ്വദിപ്പിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമണ് മലയാള സിനിമയ്ക്ക് വരുത്തിയത്. മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി എന്ന് മണിയെ വിശേഷിപ്പിക്കാനാണ് അദ്ദേഹത്തെ പരിചയപ്പെട്ടവർ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്ന് പടപൊരുതി മുന്നേറി വന്ന വ്യക്തിയായിരുന്നതിനാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ മണിക്ക് വേഗത്തിൽ മനസിലാകുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് പ്രിയപ്പെട്ട മണിയെ കാണാൻ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.
