Actor
നിരവധി തവണ ദിലീപ് സിനിമ ചെയ്യാൻ നിർബന്ധിച്ചിരുന്നു, നല്ല സിനിമ ചെയ്തു അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേൾക്കാനാണ് ഇഷ്ടം; നാദിർഷ
നിരവധി തവണ ദിലീപ് സിനിമ ചെയ്യാൻ നിർബന്ധിച്ചിരുന്നു, നല്ല സിനിമ ചെയ്തു അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേൾക്കാനാണ് ഇഷ്ടം; നാദിർഷ
നടൻ, സംവിധായകൻ, ഗാന രചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം. 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിക്കുകയായിരുന്നു.
ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തിൽ സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയതിനെ കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സിനിമയെ കുറിച്ച് കൂടുതൽ അറിയാവുന്നത് കൊണ്ടാണ് വൈകിയതെന്നായിരുന്നു നാദിർഷ പറഞ്ഞിരുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പഠിച്ച് വേണം സിനിമ ചെയ്യാൻ. കോടികൾ ചെലവാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. അത് അറിയാൻ പാടില്ലാത്ത ഞാൻ ചെയ്യാമെന്ന് ഏൽക്കുന്നത് ആ നിർമ്മാതാവിനോട് ചെയ്യുന്ന കൊല ചതിയാണ്. നല്ല സിനിമ ചെയ്തു അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നും നാദിർഷ പറഞ്ഞു.
ദിലീപ് സിനിമ സംവിധാനം ചെയ്യാൻ നിർബന്ധിച്ചതിനെ കുറിച്ചും നാദിഷ അഭിമുഖത്തിൽ പറയുന്നുണ്ട്. നിരവധി തവണ ദിലീപ് സിനിമ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഞാൻ പറഞ്ഞത് അതിനുള്ള നല്ലൊരു തിരക്കഥയും സമയവും വരുമെന്നാണ്. കുറെ നിർമ്മാതാക്കൾ തന്നെ സിനിമ ചെയ്യാൻ സമീപിച്ചിട്ടുണ്ടെന്നും നാദിർഷ അഭിമുഖത്തിൽ പറയുന്നു.
2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിക്ക് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്വും നാദിർഷ സംവിധാനം ചെയ്തു. അമർ അക്ബർ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജുമായിരുന്നു രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വൻ വിജയം നേടിയിരുന്നു.
2019 ൽ മേരാനാ ഷാജിയെന്ന ചിത്രവും 2021ൽ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും നാദിർഷ സംവിധാനം ചെയ്തിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ദിലീപും ഉർവ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിനുണ്ട്. നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുരസ്ക്കാര ജേതാവായ സജീവ് പാഴൂർ ആണ്.
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. മിമിക്രിയുമായി നടന്നിരുന്ന കാലം മുതൽക്കെയുള്ള കൂട്ടുക്കെട്ട് ഇപ്പോഴും ഇരുവർക്കുമിടയിലുണ്ട്. ദിലീപ് ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോഴും നടന് വേണ്ടി സംസാരിക്കാൻ നാദിർഷയുണ്ടായിരുന്നു. ദിലീപ് ഏറ്റവും കൂടുതൽ സന്തോഷവാനായിരിക്കുന്നത് നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം ആയിരിക്കുമെന്നാണ് നാദിർഷ പറഞ്ഞത്. ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്.
ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. നമ്മുക്ക് അറിയാലോ, ആളുകൾ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്. നൂറ്റിപ്പത്ത് ശതമാനം അവൻ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്’ എന്നും നാദിർഷ പറഞ്ഞിരുന്നു.
