Connect with us

ദിലീപ് തന്റെ ചിത്രത്തിലെ നായക വേഷം വേണ്ടെന്നു വച്ചതിന്റെ കാരണം വ്യക്തമാക്കി നാദിർഷ

Malayalam Breaking News

നാദിർഷായുടെ ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ . ചിത്രത്തിൽ ദിലീപിനെ നായകനാക്കിയാണ് നാദിർഷ ചിത്രം പ്രഖ്യാപിച്ചത് . എന്നാൽ നായക സ്ഥാനത്തു നിന്നും ദിലീപ് പിന്മാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ ഈ പ്രചരണങ്ങൾക്കെതിരെ നാദിർഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ദിലീപ് ഈ സിനിമയിൽ നിന്നും പിന്മാറിയെന്ന വാർത്ത തെറ്റാണ്. ഈ ചിത്രം നിർമിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ െഗറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽ നിന്നും ദിലീപ് മാറിയത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്.’–നാദിർഷ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

മലയാളത്തിലെ തന്നെ പ്രമുഖ നടൻ തൊണ്ണൂറുകാരനായി ചിത്രത്തിൽ എത്തും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് തിരക്കഥ. തൊണ്ടിമുതലിലേത് പോലെ തന്നെ റിയലിസ്റ്റിക്കായുള്ള കഥപറച്ചിലായിരിക്കും ഉണ്ടായിരിക്കുക.

nadirsha clarifies about dileeps role in keshu ee veedinte nadhan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top