Malayalam Breaking News
ഞാനും ഒരു കൈ നോക്കി; മോഹൻലാലിനെ മുന്നിൽ കണ്ടപ്പോൾ അദ്ദേഹത്തെ വരയ്ക്കാൻ ശ്രമിച്ചു; പിന്നീട് സംഭവിച്ചത്!
ഞാനും ഒരു കൈ നോക്കി; മോഹൻലാലിനെ മുന്നിൽ കണ്ടപ്പോൾ അദ്ദേഹത്തെ വരയ്ക്കാൻ ശ്രമിച്ചു; പിന്നീട് സംഭവിച്ചത്!
മോഹൻലാലിനെ വരയ്ക്കാനുള്ള ശ്രമങ്ങളും പലരും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ സംവിധായകന് നാദിര്‍ഷ അതിലൊരു കൈ നോക്കിയിരിക്കുകയാണ്. ലലാലേട്ടനെ മുന്നിൽ കിട്ടിയപ്പോൾ തന്റെ കഴിവ് പുറത്തെടുത്ത് വരയ്ക്കാൻ ശ്രമം തുടങ്ങി. എന്നാൽ ലാലേട്ടന്റെ മറുപടി വാക്കുകകളിയിൽ ഒതുങ്ങിയില്ല.
മോഹൻലാൽ നാദിർഷയ്ക്ക് തിരിച്ചും ചത്രം വരച്ച് നൽകുകയായിരുന്നു. രണ്ട് ചിത്രങ്ങളും നാദിർഷ ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘ഞാന്‍ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാന്‍ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം”, ചിത്രങ്ങള്‍ക്കൊപ്പം നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ഭടന്റെ ചിത്രമാണ് നാദിര്‍ഷയ്ക്ക് മോഹൻലാൽ സമ്മാനിച്ചത്. ഭടൻ ധരിച്ചിരിയ്ക്കുന്ന വസ്ത്രമാവട്ടെ നാദിര്‍ഷയുടെ പേരുകൊണ്ടുള്ളതാണ്. മോഹൻലാലിൻറെ ഈ കഴിവ് ആരാധകരെ അമ്പരിപ്പിച്ചിരിയ്ക്കുകയാണ്
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന് എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് നാദിർഷ സംവിധാനം ചെയ്യാൻ പോകുന്നത്. സിനിമയിൽ നായകനായി എത്തുന്നതാകട്ടെ ദിലീപാണ്.
മേരാ നാം ഷാജി’യാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തെത്തിയ ചിത്രം. ആസിഫ് അലിയും ബിജു മേനോനും ബൈജുവുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. അവതരിപ്പിക്കുന്ന ചിത്രം ഏപ്രിലിലാണ് തീയേറ്ററുകളിലെത്തിയത്.
Nadhirsha and Mohanlal
