Connect with us

നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിങിൽ 5.5 ലക്ഷം രൂപ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പണം തട്ടിയ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബംഗാൾ സ്വദേശി പോലീസ് പിടിയിൽ!!!

Malayalam Breaking News

നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിങിൽ 5.5 ലക്ഷം രൂപ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പണം തട്ടിയ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബംഗാൾ സ്വദേശി പോലീസ് പിടിയിൽ!!!

നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിങിൽ 5.5 ലക്ഷം രൂപ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പണം തട്ടിയ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബംഗാൾ സ്വദേശി പോലീസ് പിടിയിൽ!!!

ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്നു സാധനം വാങ്ങിയ ആൾക്ക് സമ്മാനം ലഭിച്ചെന്ന് വ്യാജസന്ദേശം അയച്ച് തട്ടിപ്പ്. സംഭവത്തിൽ യുവതിയുടെ പക്കൽ നിന്ന്‌ പണം തട്ടിയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ. കൊൽക്കത്ത സോത്പൂർ സ്വദേശി ബിപ്ലബ് ഘോഷിനെയാണ് (21) ചെങ്ങന്നൂർ പോലീസ് സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് കൂട്ടാളികൾ പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു.

ഇലഞ്ഞിമേൽ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. അതേസമയം പിടിയിലായ പ്രതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾക്ക് ഓൺലൈൻ തട്ടിപ്പ് നടത്താൻ വേണ്ട സൈബർ വൈദഗ്‌ധ്യം ഇല്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ബിപ്ലബിന്റെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ടും ഉപയോഗപ്പെടുത്തി ഇയാൾ കൂടി ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിനു പിന്നിൽ എന്ന് സംശയിക്കുന്നുണ്ട്.

യുവതിയുടെ ഭർത്താവ് അടുത്തിടെ ഓൺലൈൻ സൈറ്റിൽ നിന്ന് ഗൃഹോപകരണങ്ങൾ വാങ്ങിയിരുന്നു. ഇതിന് 5.5 ലക്ഷം രൂപ സമ്മാനമായി അടിച്ചിട്ടുണ്ടെന്ന് യുവതിയുടെ മൈബൈലിൽ സന്ദേശവും വിളിയും വന്നു. തുക കൈപ്പറ്റാനായി 5600 രൂപ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടു. തുക അടച്ചയുടനെ 4000 രൂപ കൂടി അടയ്ക്കണമെന്ന് നിർദേശം ലഭിച്ചു. ഇതിനിടെ ബാങ്കിലെ ജീവനക്കാരൻ യുവതിയോട് വിവരങ്ങൾ ചേദിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ബാങ്ക് മാനേജരെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സംസ്ഥാന പോലീസ് മേധാവിക്ക് ബാങ്കിൽനിന്നുതന്നെ പരാതി നൽകി. പരാതി ലഭിച്ചയുടനെ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച്‌ റേഞ്ച് ഐ.ജി. വിഷയത്തിൽ ഇടപെട്ടു. പോലീസിന്റെ സൈബർ വിഭാഗത്തിലെ വിദഗ്‌ധരെ ചേർത്ത് അന്വേഷണ സംഘം രൂപവത്കരിച്ചു.


അങ്ങനെ പണമടച്ച അക്കൗണ്ടിന്റെ ഉടമയിലേക്ക് അന്വേഷണം നീങ്ങി. അക്കൗണ്ട് ഉടമ കൊൽക്കത്ത സ്വദേശിയെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്ങന്നൂർ എസ്.ഐ. പി.എസ്.പ്രകാശ്, സി.പി.ഒ. എസ്.ബാലകൃഷ്ണൻ, കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രമേശ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘം കൊൽക്കത്തയിൽ എത്തി. മൊബൈൽ നമ്പർ ട്രേസ് ചെയ്തപ്പോൾ കൊൽക്കത്ത ഹരിദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതി ഉള്ളതെന്ന് അറിഞ്ഞു. ഇവിടത്തെ ലോക്കൽ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 34 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്കുവന്നെന്നും ഇത് പിൻവലിച്ചതായും പോലീസ് കണ്ടെത്തി. സംഘത്തിലെ മറ്റു രണ്ടുപേരെകൂടി പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ കടന്നുകളഞ്ഞു. തുടരന്വേഷണത്തിനായി പോലീസ് സംഘം കൊൽക്കത്തയിൽ തങ്ങുകയാണ്.

naaptol cheat

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top