Connect with us

റീടേക്കിനായി വാശിപിടിക്കുന്ന താരമാണ് സായ് പല്ലവിയെന്ന് എൻജികെയുടെ സംവിധായകൻ !!

Malayalam Breaking News

റീടേക്കിനായി വാശിപിടിക്കുന്ന താരമാണ് സായ് പല്ലവിയെന്ന് എൻജികെയുടെ സംവിധായകൻ !!

റീടേക്കിനായി വാശിപിടിക്കുന്ന താരമാണ് സായ് പല്ലവിയെന്ന് എൻജികെയുടെ സംവിധായകൻ !!

പ്രേമത്തിലൂടെ മലർ മിസ്സായി പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് സായ് പല്ലവി. ഒരു ഇടവേളയ്ക്ക് ശേഷം അതിരനിലൂടെയാണ് സായ് പല്ലവി തിരിച്ചെത്തിയത്. അതിരന് പിന്നാലെയായാണ് സായ് പല്ലവിയുടെ എന്‍ജികെയുടെ ട്രെയിലറെത്തിയത്. ശെല്‍വരാഘവനാണ് ചിത്രമൊരുക്കിയത്. സിനിമയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കിയാല്‍ റീടേക്കിനായി തയ്യാറാവാറുണ്ട് ഈ താരമെന്ന് ശെല്‍വരാഘവന്‍ പറയുന്നു. എന്‍ജികെ ട്രെയിലര്‍ ലോഞ്ചിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിച്ചത്. സംവിധായകന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും റീടേക്കിനായി ചിലപ്പോള്‍ വാശിപിടിക്കാറുണ്ട് താരമെന്നും അദ്ദേഹം പറയുന്നു. മറ്റ് താരങ്ങള്‍ക്കും മാതൃകയാക്കാവുന്ന സ്വഭാവമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.


അഭിനേതാവെന്ന നിലയില്‍ തന്റെ പരമാവധി പ്രകടനമാണ് സായ് പല്ലവി ഓരോ സിനിമയ്ക്കുമായി പുറത്തെടുക്കാറുള്ളത്. സിനിമയെ ഗൗരവകരമായി സമീപിച്ച്‌ തുടങ്ങിയതോടെ താരത്തിന്റെ നിലപാടുകളും മാറുകയായിരുന്നു. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച്‌ സിനിമ സ്വീകരിക്കുമ്ബോള്‍ത്തന്നെ താരം തുറന്ന് പറയാറുമുണ്ട്.


നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് സായ് അതിരനിലൂടെ മലയാളത്തിലേക്കെത്തിയത്. ഡയലോഗുകളുടെ കാര്യത്തിലെ പ്രയാസത്തെക്കുറിച്ചോര്‍ത്തായിരുന്നു താന്‍ ആശങ്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ആ സിനിമയില്‍ ആ ബുദ്ധിമുട്ടില്ലെന്ന് മനസ്സിലായതോടെ സന്തോഷമായിരുന്നുവെന്നും താരം പറയുന്നു. ഡയലോഗില്ലാതെയും മാസ്സ് കാണിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് താരമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഗംഭീര സ്വീകരണവുമായി കുതിക്കുകയാണ് ചിത്രം.

n g k movie shooting experience

More in Malayalam Breaking News

Trending

Recent

To Top