Connect with us

നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

News

നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഭർത്താവും നടനുമായ പരാഗ് ത്യാഗി, മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

ഷെഫാലിയെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ ഏതാണ്ട് ഒരുമണിയോടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ല എന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചിരിക്കുന്നത്.

ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറൻസിക് വിദ​ഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ കുടുംബം ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് കരുതുന്നത്.

അതേസമയം, സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിലും ഷെഫാലി പ്രധാനവേഷത്തിലെത്തിയിരുന്നു. 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും ഷെഫാലി തിളങ്ങിയിരുന്നു. 2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോ ആണ് ഷെഫാലി ജരിവാലയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവാകുന്നത്.

More in News

Trending

Recent

To Top