Malayalam
ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു; വധു ആരാണെന്ന് കണ്ടോ?
ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു; വധു ആരാണെന്ന് കണ്ടോ?
റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു. സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു. കൊച്ചി ബാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നവംബര്‍ 26 നാണ് ഇരവരും വിവാഹിതരാകുന്നത്
മെയ് 26 നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷേയിലൂടെയാണ് ശ്രീനാഥ് സുപരിചിതനായി മാറിയത്. പിന്നീട് സ്റ്റേജ് ഷോകളിലും മറ്റും സജീവമായിരുന്ന ശ്രീനാഥ് ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘മേ ഹും മൂസ’ എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ അത് നടക്കില്ല എന്നു തിരിച്ചറിഞ്ഞതോടെയാണ് സംഗീതസംവിധാനത്തിലേയ്ക്കെത്തിയതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് പറഞ്ഞിരുന്നു.
