Connect with us

ലൂസിഫർ 2 ഉടനുണ്ടാകും ;പ്രഖ്യാപനവുമായി മുരളി ഗോപി !!!

Malayalam Breaking News

ലൂസിഫർ 2 ഉടനുണ്ടാകും ;പ്രഖ്യാപനവുമായി മുരളി ഗോപി !!!

ലൂസിഫർ 2 ഉടനുണ്ടാകും ;പ്രഖ്യാപനവുമായി മുരളി ഗോപി !!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ റെക്കോർഡ് വിജയമാണ് കരസ്ഥമാക്കിയത്. റെക്കോർഡ് എണ്ണം സ്ക്രീനുകളിൽ കേരളത്തിൽ അൻപതാം ദിവസത്തിലേക്ക് നീങ്ങുന്ന ഈ ചിത്രം ഇതിനോടകം 130 കോടി രൂപക്ക് മേൽ ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന ചിത്രത്തിന്റെ റിലീസ് സമയം തൊട്ടു സോഷ്യൽ മീഡിയയിൽ സജീവമാണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ആ വാർത്ത നിഷേധിച്ചതും ഇല്ല. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന നൽകുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നിരിക്കുകയാണ് മുരളി ഗോപി.

കാത്തിരിപ്പ് ഇനി അധികം നീളില്ല എന്ന അർഥത്തിൽ ഉള്ള ഇംഗ്ളീഷ് വാചകം ആണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്. അതിൽ തന്നെ ലുസിഫെർ എന്നു സൂചിപ്പിക്കുന്ന “L” എന്ന ഇംഗ്ലീഷ് അക്ഷരം എടുത്തു കാണിച്ചിട്ടുമുണ്ട്. ലുസിഫെറിന്റെ ഗംഭീര ക്ലൈമാക്സ് കണ്ടപ്പോൾ മുതൽ ഓരോ മോഹൻലാൽ ആരാധകരും സിനിമാ പ്രേമിയും ആഗ്രഹിക്കുന്നതാണ് ഇതിനു ഒരു രണ്ടാം ഭാഗം. ഏതായാലും ഈ പ്രോജക്ട് അധികം വൈകാതെ തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്നാണ് മുരളി ഗോപിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും അതിഥി വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

murali gopi facebook post about lucifer 2

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top