Connect with us

വ്യക്തിപരമായി താൻ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആർക്കും ഇല്ലല്ലോ; വൈറലായി മുരളി ​ഗോപിയുടെ വാക്കുകൾ

Malayalam

വ്യക്തിപരമായി താൻ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആർക്കും ഇല്ലല്ലോ; വൈറലായി മുരളി ​ഗോപിയുടെ വാക്കുകൾ

വ്യക്തിപരമായി താൻ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആർക്കും ഇല്ലല്ലോ; വൈറലായി മുരളി ​ഗോപിയുടെ വാക്കുകൾ

മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. സംഘപരിവാറിന്റെ വിമർശനങ്ങൾക്കൊടുവിൽ എഡിറ്റ് ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഈ വേളയിൽ പൃഥിരാജിനും മോഹൻലാലിനും ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ​ഗോപിയ്ക്കും വിമർശനങ്ങൾ വന്നിരുന്നു.

പിന്നാലെ മോഹൻലാൽ ഖേദപ്രകടനം നടത്തുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ അപ്പോഴും മുരളി ഗോപി മൗനം പാലിച്ചത് വിമർശനങ്ങൾക്കും കയ്യടികൾക്കും കാരണമായിരുന്നു. അതിനിടെ മുരളി ഗോപിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറിച്ച് മുരളി ഗോപി നടത്തിയ അഭിപ്രായ പ്രകടനമാണ് വീണ്ടും ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 2018ൽ പുറത്തിറങ്ങി ദിലീപ് ചിത്രമായ കമ്മാരസംഭവത്തിന്റെ എഴുത്തുകാരൻ മുരളി ഗോപി ആയിരുന്നു.

ഒരു വർഷം മുൻപ് ഒരു മാ​ഗസീനിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം. പീ ഡനക്കേസിൽ ആരോപണ വിധേയനായ ദിലീപിനൊപ്പം കമ്മാരസംഭവത്തിൽ പ്രവർത്തിച്ചതിനെ കുറിച്ചുളള ചോദ്യത്തിന് മുരളി ഗോപി നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. കമ്മാര സംഭവം സിനിമ തുടങ്ങുമ്പോൾ ആ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. സിനിമ പകുതി ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ പ്രശ്‌നം വന്നത്. വ്യക്തിപരമായി താൻ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആർക്കും ഇല്ലല്ലോ.

ഇത് പൊളിറ്റിക്കൽ കറക്ട്‌നെസ്സിന്റെ കാര്യം പോലും അല്ല. ലോജിക് ആണ് താൻ ചോദിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാൾക്കെതിരെ തിരിയുന്നത് ന്യായീകരിക്കാവുന്ന കാര്യമാണോ. അല്ല. വിധി വരട്ടെ. അപ്പോൾ ഉത്തരം കൃത്യമായി പറയാമെന്നും മുരളി ഗോപി പറഞ്ഞു. വിധി വരാത്തയിടത്തോളം അന്നും ഇന്നും അത് പറയില്ല.

ആരോപണം എന്ന് പറയുന്നത് അവസാന വിധി അല്ല. ജനക്കൂട്ടം ആണ് വിധി പറഞ്ഞ് കൊണ്ടിരുന്നത്. ആ സമയത്ത് അതിന് കൈയ്യടിക്കാനോ പുള്ളിയെ കൂവിയ ആൾക്കാരുടെ കൂടെ നിൽക്കാനോ പറ്റില്ല. ഇരയുടെ വശം ശരിയല്ലെന്ന് താൻ പറഞ്ഞിട്ടില്ല. അവരെയും അവരുടെ പോരാട്ടത്തെയും അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുന്നു. പക്ഷേ ഇങ്ങനെയൊരു കേസിൽ ആരോപണവിധേയനായ ഒരാളെ താൻ എങ്ങനെയാണ് ജഡ്ജ് ചെയ്യുന്നത് എങ്ങനെയാണ്. കുറ്റവാളിയാണെന്ന് തെളിയിക്കുന്നത് വരെ താൻ ആരെയും ജഡ്ജ് ചെയ്യാനില്ലെന്നും മുരളി ഗോപി പറഞ്ഞു.

ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും ചർച്ചയായിരിക്കെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ദിലീപ് പഴയ നിലയിൽ എത്തില്ല. ജനത്തിന് താല്പര്യം ഇല്ല. തെളിവില്ലാതെ പോലീസിന് ജയിലിൽ ഇടാൻ സാധിക്കില്ല , അതിനാൽ അയാൾ കുറ്റവാളി തന്നെ , പണത്തിൻ്റെ ഹുങ്കിൽ ജാമ്യം കിട്ടും , പക്ഷെ , സ്വന്തം ആദ്യ ഭാര്യ സംഭവം നടന്ന ഉടൻ വിരൽ ചൂണ്ടിയത് ഇയാൾക്ക് നേരെ തന്നെയാണ് , ആരൊക്കെ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല എന്നാണ് പലരും കമന്റ് ചെയ്തത്.

ഇവിടെ ദിലീപിന്റെവീഴ്ച ആഗ്രഹിച്ചു നടന്നവർക്ക് ഒരു അവസരം വന്നപ്പോൾ അവർ എല്ലാവരും ഒറ്റക്കെട്ടായി എതിർചേരിയിൽ നിന്നു. കോടതി കുറ്റം ചെയ്തു എന്നു പറയുന്നത് വരെ എന്തിന് അദ്ദേഹത്തെ ക്രൂശിക്കണം എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതേസമയം, നടൻ പൃഥ്വിരാജും ദിലീപും തമ്മിൽ പ്രശ്നമുണ്ടെന്ന തരത്തിലും ചർച്ചകൾ നടന്നിരുന്നു. പൃഥ്വിരാജ് കരിയറിൽ ഉയർന്ന് വരുന്ന സമയത്ത് മലയാള സിനിമയിലെ പ്രബലനാണ് ദിലീപ്. വലിയ സ്വാധീന ശക്തിയുള്ള ദിലീപ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. എന്നാൽ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെ ഒരിക്കൽ ഈ വാദം തള്ളിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ അമ്മ സംഘടനയ്ക്കുള്ളിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു. ട്വന്റി ട്വന്റിയിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു.

പിൽക്കാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിന്റെ താരപ്രഭ മങ്ങി. അപ്പോഴേക്കും പൃഥ്വിരാജിന്റെ താരമൂല്യം കുതിച്ചുയർന്നു. ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയെടുക്കാൻ മലയാള സിനിമയിൽ കെൽപ്പുള്ളത് ദിലീപിനല്ല, മറിച്ച് പൃഥ്വിരാജിനാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

കരിയറിൽ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂയെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ദിലീപിനൊപ്പമായിരുന്നു നിന്നിരുന്നത്. ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. അമ്മ ഉൾപ്പെടെ തിയേറ്റർ സംഘടനകൾ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലാണ്.

സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകൻ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ദിലീപിന്റെ സമ്മർദത്തിലുണ്ടായിട്ടുണ്ട്.

വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതും ദിലീപാണ്. ഇടവേളയ്ക്ക് ശേഷം അതിജീവിതയുടെ സിനിമയ്ക്ക് തിയേറ്റർ നൽകാതിരുന്നതും ഒടിടി റൈറ്റ്സ് കിട്ടാതിരുന്നതുമെല്ലാം വാർത്തയായിരുന്നു.

ദിലീപ് മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് അതിജീവിത നേരിട്ട് പരാതി നൽകിയെന്ന് ഇടവേള ബാബു പൊലീസിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അമ്മ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെ പൂർണമായി മാറ്റിനിർത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിർത്തിതിന് പിന്നിൽ ദിലീപാണ് എന്നുമാണ് പറയപ്പെടുന്നത്.

മാത്രമല്ല, ഈ വേളയിൽ ഒരു പ്രമുഖ സിനിമ ആസ്വാധക ഗ്രൂപ്പിൽ പങ്കുവെച്ചിരുന്ന കുറിപ്പും വൈറലായിരുന്നു. ജനപ്രിയ താരങ്ങളാണ് രണ്ടാളും. പേരിനൊരു മൾട്ടിസ്റ്റാർ മൂവിയിലല്ലാതെ ഒരു സിനിമയിലും ഇവരൊന്നിച്ചിട്ടില്ല. ശരിക്കും ഇവർ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ? ദിലീപിൻ്റെ ഇഷ്യു വരുന്നതിന് മുമ്പത്തെ അവസ്ഥയും സെയിം തന്നെയാണ്. മലയാളത്തിലെ ഏകദേശം എല്ലാ താരങ്ങളുമായി ഒന്നിച്ചു സിനിമ ചെയ്ത ദിലീപ് പ്രിഥിയുമായി ഒരൊറ്റ മൂവി പോലുമില്ലാത്തത് എന്താ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.’ എന്നാണ് ഉബൈദ് കുറിച്ചത്.

മാക്ടയിൽ രൂപപ്പെട്ട പ്രശ്നവുമായി ഇരുവരുടേയും അകൽച്ചയ്ക്ക് ബന്ധമുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. തുളസീദാസ് പടത്തിന് വേണ്ടി ദിലീപ് അഡ്വാൻസ് വാങ്ങുകയും പിന്നീട് ഡേറ്റ് നീട്ടുകയും ഒടുവിൽ പടം തന്നെ ഡ്രോപ്പാകുകയും ചെയ്തു. ഈ സമയത്താണ് വിനയന്റെ നേതൃത്വത്തിലുണ്ടായിരുന്ന മാക്ട അഡ്വാൻസ് വാങ്ങുന്ന നടന്മാർ എഗ്രിമെന്റിൽ ഒപ്പിടണം എന്ന് പറയുന്നത്. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാളാണ് പ്രിഥ്വിരാജ്. അതിന് ശേഷം ആണ് അദ്ദേഹത്തിന് അപ്രഖ്യാപിത വിലക്ക് വരുന്നത്.

പിന്നീട് വിനയന്റെ സത്യം, അത്ഭുതദ്വീപ് എന്ന ചിത്രങ്ങളിൽ അഭിനയിച്ച് പൃഥ്വിരാജ് തിരിച്ച് വന്നെങ്കിലും ഇതും ചില പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സിനിമാ ലോകത്തെ ചില സംസാരങ്ങൾ. അതേസമയം, പൃഥ്വിരാജിനെ തകർക്കാർ ശ്രമിച്ചവരുടെ കൂട്ടത്തിൽ ദിലീപ് ഇല്ലായിരുന്നുവെന്ന് മല്ലിക സുകുമാരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാനുളള ഒരു ശ്രമം നടന്നിരുന്നു. ഒന്ന് രണ്ട് പേർ അതിന് പിന്നിലുണ്ടായിരുന്നു. ആവശ്യമില്ലാതെ ദിലീപിന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു.. ദിലീപ് പൃഥ്വിരാജിന്റെ നേർക്ക് പരസ്യമായി എന്തെങ്കിലും ചെയ്തതായി താൻ കണ്ടിട്ടില്ല.

രഹസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് തനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ല. രഹസ്യമായിട്ടാണെങ്കിൽ ഒരുപാട് പേർ ചെയ്ത് കാണണം. പരസ്യമായി രാജുവിനെ എതിർക്കണം എന്ന് ഒരു സംഘം തീരുമാനിച്ചു. ഇതൊക്കെ ആർക്ക് മനസ്സിലായില്ലെങ്കിലും മല്ലിക ചേച്ചിക്ക് മനസ്സിലാകും എന്ന് അവരും കൂടെ വിചാരിക്കണമായിരുന്നു. എന്തിനാണ് അവനോട് ഇത്ര ദേഷ്യമെന്നും അവൻ അത്ര വലിയ താരമൊന്നും അല്ലല്ലോ എന്നും തോന്നിയിരുന്നു. അന്ന് ഒരു കരാറിൽ ഒപ്പിട്ടതിനായിരുന്നു പ്രശ്‌നം. ഇന്ന് ഒപ്പിടാതെ അഭിനയിക്കാനാവില്ലെന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top